വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മഴ മുന്നറിയിപ്പില്ലെങ്കിലും തിങ്കളാഴ്ച വടക്കൻ മധ്യകേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ഒഴികെയുള്ള എട്ട് ജില്ലകളിലും 19ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടൽ, മാലദ്വീപ്, കൊമോറിൻ മേഖല, അന്തമാൻ കടൽ, അന്തമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ ഈ മാസം 27 ഓടുകൂടിയാണ് കാലവർഷം പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാമെന്നും അധികൃതർ അറിയിച്ചു.

