Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന് പത്ത് ജില്ലകളിൽ...

ഇന്ന് പത്ത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; കാലവർഷം നാളെ കേരളത്തിലെത്തിയേക്കും

text_fields
bookmark_border
ഇന്ന് പത്ത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; കാലവർഷം നാളെ കേരളത്തിലെത്തിയേക്കും
cancel

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളതീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട്, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാൻ അനുകൂല സാഹചര്യമാണുള്ളത്.

തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ജൂൺ എട്ടുവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായതും അതിശക്തവുമായ മഴക്ക് സാധ്യതയുണ്ട്.

ബുധനാഴ്ച തീവ്രമഴക്ക്​ സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു​. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ബുധനാഴ്ച ഒറ്റപ്പെട്ട ശക്​തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടുമുണ്ട്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും ഓറഞ്ച്​ അലർട്ടാണ്. ശനിയാഴ്ച കണ്ണൂർ, കാസർകോട്​ ജില്ലകളിലും ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു​.

ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ ജനങ്ങൾ തയാറാകണം. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala monsoondistrictsHeavy RainWeather alert
News Summary - Heavy Rain Likely in 10 Districts Today; Monsoon May Hit Kerala Tomorrow
Next Story