കോട്ടയത്തെ നാലും കോഴിക്കോട്ടെ രണ്ടും പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് അവധി
text_fieldsകോട്ടയം/കോഴിക്കോട്: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും. പ്രൊഫഷണൽ കോളജ് ഒഴികെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാവുക.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ സ്കൂളുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗനവാടി, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂളുകൾക്കാണ് കോഴിക്കോട് ജില്ലാ കലക്ടർ അവധി നൽകിയിട്ടുള്ളത്.
കുട്ടനാട് താലൂക്കിലെ സ്‌കൂളുകൾക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി ആയിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
