Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കൻ കേരളത്തിൽ...

വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

text_fields
bookmark_border
വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ-​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ക്ക​ൻ ഒ​ഡി​ഷ തീ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​നി​ൽ​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തി​െൻറ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​ക്കും മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും ന​ദി​ക്ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള തീ​ര​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. 

ക​ർ​ണാ​ട​ക, ഗോ​വ, കൊ​ങ്ക​ൺ തീ​ര​ങ്ങ​ളി​ലും അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsheavy rainmalayalam news
News Summary - Heavy Rain in Kerala Today -Kerala News
Next Story