മൂന്ന് ദിവസം കനത്ത മഴ, ജാഗ്രതാ നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴക്ക് (7 മുതൽ 11 സെ.മീ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ മഴയുടെ സാഹചര്യത്തിൽ പെെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരാൻ സാധ്യതയുണ്ട്. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുെണ്ടന്ന് കേന്ദ്ര ജലകമീഷനും വ്യക്തമാക്കി. ബുധനാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴക്കും മുന്നറിയിപ്പുണ്ടായിരുന്നു.
കനത്ത മഴയുടെ സാഹചര്യത്തിൽ 11 ഇന മുന്നറിയിപ്പും കലാവസ്ഥ വകുപ്പ് നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ ആവശ്യമാണെങ്കിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ തന്നെ ആളുകളെ മാറ്റി താമസിപ്പിക്കാം. മലയോരമേഖലയിലെ താലൂക്ക് കൺേട്രാള്റൂമുകള് 24 മണിക്കൂറും ഞായറാഴ്ച വരെ പ്രവർത്തിപ്പിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മി വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകരുതെന്നും അറിയിപ്പിൽ പറയുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ 24 മണിക്കൂറിലേക്കാണ് ഇത് ബാധകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
