പ്രതീക്ഷപകർന്ന് സംഭരണികളിൽ ജലനിരപ്പ് ഉയരുന്നു
text_fieldsപത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ സംഭരണികളിലെ ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയിലും രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിലും ജലനിരപ്പ് ഉയർന്നു. സംഭരണികളിലാകെ 2200.659 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേസമയം 2252.714 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ പിന്മാറുന്ന ഇൗ മാസം 30നകം കൂടുതൽ മഴ ലഭിച്ചില്ലെങ്കിൽ ആശങ്ക വിെട്ടാഴിയില്ല.
ഇടുക്കിയിൽ 47ശതമാനം വെള്ളമുണ്ട്. കഴിഞ്ഞമാസം ഇതേദിവസം 29ശതമാനമായിരുന്നു ശേഖരം. പമ്പയിൽ 52ശതമാനമാണ് വെള്ളമുള്ളത്. കഴിഞ്ഞമാസം ഇതേസമയത്ത് 28ശതമാനവും. എല്ലാ സംഭരണികളിലുമായി 53ശതമാനം വെള്ളമുണ്ട്. ഇത് 2013നുശേഷമുള്ള ഏറ്റവും കുറഞ്ഞ ശേഖരമാണ്. പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതും വലിയതോതിൽ എൽ.ഇ.ഡി ഉപയോഗം വർധിച്ചതിലൂടെ വൈദ്യുതി ആവശ്യം കുറഞ്ഞതുമാണ് ക്ഷാമം അനുഭവപ്പെടാതിരിക്കാൻ കാരണം.സെപ്റ്റംബർ 30ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുമെങ്കിലും ഇപ്പോഴും ശരാശരി മഴ ലഭിച്ചിട്ടില്ല. 1863.3 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, കിട്ടിയത് 1506.66 മില്ലി മീറ്ററും-19.14ശതമാനത്തിെൻറ കുറവ്. ജൂൺ ഒന്നുമുതൽ ആറുവരെയും 11,12 തീയതികളിലും ശരാശരി മഴ ലഭിച്ചു. ഇടക്ക് മഴ ശക്തിപ്പെെട്ടങ്കിലും പിന്നീട് ദുർബലമായി.
വയനാട്ടിൽ ഇത്തവണയും മഴ കുറവാണ്. 46.28ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയത്. തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ ജില്ലകളിലും കാര്യമായ കുറവുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ പ്രവചനത്തിലാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
