ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ ശക്തമാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അതിശ ക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കട ൽ, പശ്ചിമബംഗാളിെൻറ തീരപ്രദേശങ്ങൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി ന്യൂനമർദം രൂപപ ്പെട്ടതാണ് മഴക്ക് കാരണം.
ഇതിെൻറ ഭാഗമായി ആഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്ത് തെക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ആഗസ്റ്റ് ഒമ്പതുവരെ വടക്ക്, മധ്യ, തെക്കുപടിഞ്ഞാറ് അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്ന തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, അന്തമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു.
