Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ള​യ​ത്തി​ൽ...

പ്ര​ള​യ​ത്തി​ൽ ഒറ്റപ്പെട്ട ‘മാ​ധ്യ​മം’ ജേണലിസ്​റ്റുകൾ ആ​ശ​ങ്ക​ക​ളു​ടെ​യും അ​തി​ജീ​വ​ന​ത്തി​െൻറ​യും അ​നു​ഭ​വമെഴുതുന്നു

text_fields
bookmark_border
പ്ര​ള​യ​ത്തി​ൽ ഒറ്റപ്പെട്ട ‘മാ​ധ്യ​മം’ ജേണലിസ്​റ്റുകൾ ആ​ശ​ങ്ക​ക​ളു​ടെ​യും അ​തി​ജീ​വ​ന​ത്തി​െൻറ​യും അ​നു​ഭ​വമെഴുതുന്നു
cancel
മാ​ലാ​ഖ​മാ​രാ​യി ആ ​തൊ​ഴി​ലാ​ളി​ക​ൾ
എ.​എം അ​ഹ​മ്മ​ദ് ഷാ

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​​​െൻറ അ​വ​ധി ആ​ല​സ്യ​ത്തി​ൽ ആ​സ്വ​ദി​ച്ചി​പ്പി​ച്ച മ​ഴ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ എ​ത്തി​ച്ച​ത്​ മ​ര​ണ​മു​ഖ​ത്താ​ണ്. മൂ​ന്നു​വ​ർ​ഷം മു​മ്പ് ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ ചെ​ന്നൈ പ്ര​ള​യ റി​പ്പോ​ർ​ട്ടു​ക​ൾ സ്വ​യം അ​നു​ഭ​വി​ച്ച അ​വ​സ്ഥ. തൃ​ശൂ​ർ മ്യൂ​സി​യം ക്രോ​സ് ലൈ​യി​നി​ലെ വീ​ട്ടി​ൽ ഒ​റ്റ​ക്കും അ​യ​ൽ​വീ​ട്ടി​ലെ മൃ​ത​പ്രാ​യ​രാ​യ മു​ഖ​ങ്ങ​ളും മ​ന​സ്സി​ൽ സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്ന്​ ര​ക്ഷ​പെ​ടാ​നു​ള്ള വ​ഴി​ക​ളി​ലാ​ണ്​ ഞാ​ൻ. 

15ന്​ ​വൈ​കു​ന്നേ​രം അ​യ​ൽ​വാ​സി​യാ​യ തോ​മ​സ് മാ​ഷി​​​െൻറ വീ​ട്ടി​ലി​രു​ന്ന്​ ചാ​യ​കു​ടി​ച്ച് മ​ഴ​ക​ഥ​ക​ൾ പ​റ​ഞ്ഞ് ഇ​റ​ങ്ങുേ​മ്പാ​ഴും പ​തി​റ്റാ​ണ്ടു​ക​ളാ​യി സ്ഥി​ര​വാ​സി​യാ​യ അ​ദ്ദേ​ഹ​ത്തി​​​െൻറ ഒാ​ർ​മ്മ​യി​ൽ സ​മീ​പ പാ​ട​ങ്ങ​ളി​ലെ വെ​ള്ളം നി​റ​ഞ്ഞ കാ​ഴ്ച​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. പീ​ച്ചി തു​റ​ന്നാ​ൽ അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള േതാ​ട്ടി​ലൂ​ടെ​യേ പോ​കൂ​വെ​ന്ന്,  മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് താ​മ​സ​ത്തി​നെ​ത്തി​യ എ​ന്നോ​ട് അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​ഞ്ഞു. 

വീ​ട്ടി​ലെ​ത്തി ടെ​ലി​വി​ഷ​ൻ തു​റ​ന്ന​പ്പോ​ൾ പ്ര​ള​യ വാ​ർ​ത്ത​ക​ൾ മാ​ത്രം. പേ​ടി​പ്പെ​ടു​ത്തു​ന്ന മ​ഴ​യു​ടെ അ​വ​സ്ഥ കാ​ണാ​ൻ രാ​ത്രി പ​േ​ത്താ​ടെ മു​ൻ വാ​തി​ൽ തു​റ​ക്കുേ​മ്പാ​ൾ ചെ​റു​റോ​ഡി​ലെ മുേ​ട്ടാ​ളം വെ​ള്ള​വും സ്ട്രീ​റ്റ് ലൈ​റ്റ് വെ​ളി​ച്ച​ത്തി​ൽ ഒാ​ടി​ക്ക​ളി​ക്കു​ന്ന ഉ​ഗ്ര​വി​ഷ പാ​മ്പും. കാ​ഴ്ച​യി​ൽ മ​ന​സ്സൊ​ന്നു ഉ​ല​ഞ്ഞു. അ​ന്യ​സം​സ്ഥാ​ന​ത്തു​ള്ള ഭാ​ര്യ​യോ​ട് വി​വ​രം പ​ങ്കു​വെ​ച്ചു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ല മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ൾ പ​റ​ഞ്ഞു. ചൂ​ട് വെ​ള​ള​വും മെ​ഴു​കു​തി​രി​യു​മാ​യി ഒ​ന്നാം നി​ല​യി​ലേ​ക്ക് ക​യ​റുേ​മ്പാ​ൾ വൈ​ദ്യു​തി​യും നി​ല​ച്ചു. മെ​ഴു​കു​തി​രി വെ​ളി​ച്ച​ത്തി​ൽ ക​ണ്ട​ത് വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന മ​ല​വെ​ള്ള​മാ​ണ്. 

താ​മ​സി​യാ​തെ വെ​ള്ളം ഉ​യ​രാ​ൻ തു​ട​ങ്ങി. അ​ർ​ധ രാ​ത്രി ഒ​ന്ന​ര​യോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. നി​മി​ഷം പ്ര​തി ഇ​ര​മ്പി​യെ​ത്തു​ന്ന വെ​ള്ള​വും പി​ഞ്ചോ​മ​ന​ക​ളു​ൾ​പ്പെ​ടെ അ​യ​ൽ​വാ​സി​ക​ളു​ടെ ദ​യ​നീ​യ മു​ഖ​ങ്ങ​ളു​മാ​ണ് പു​ല​ർ വെ​ട്ട​ത്തി​ൽ ക​ണ്ട​ത്. മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യെ​ല്ലാം വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ വ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ഫോ​ൺ വി​ളി​യോ​ട് സ​മ്മ​ർ​ദ്ദം മ​റ​ച്ചു​പി​ടി​ച്ച് ചി​രി വ​രു​ത്തി മ​റു​പ​ടി. പ​ത്ത​നം​തി​ട്ട​യി​ലെ കു​ടും​ബ വീ​ട്ടി​ൽ വൈ​ദ്യു​തി​യി​ല്ലാ​തെ െട​ലി​വി​ഷ​ൻ നി​ല​ച്ച​ത് ഉ​പ​കാ​ര​മാ​യി തോ​ന്നി. നാ​ടു​മു​ഴു​വ​ൻ മു​ങ്ങു​ന്ന​തി​നി​ടെ​യും ആ​ശ്വാ​സം പ​ക​ർ​ന്നു​ള്ള ക​ല​ക്ട​റു​ൾ​പ്പെ​ടെ ഉ​പ​ദേ​ശം അ​ൽ​പ്പം ധൈ​ര്യം പ​ക​ർ​ന്നു. ര​ക്ഷ​പെ​ടു​ത്താ​നു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ തു​ട​ർ​ച്ച​യാ​യ വി​ളി​യോ​ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ആ​ശ്വാ​സം പ​ക​ർ​ന്ന് പ്ര​തി​ക​ര​ണം എ​ത്തി.

തു​ള്ളി​ക്കൊ​രു കു​ട​മാ​യ മ​ഴ​യി​ൽ തെ​ളി​യു​ന്ന മാ​നം വീ​ണ്ടും ഇ​രു​ണ്ട് കൂ​ടി​കൊ​ണ്ടി​രു​ന്നു.  ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ പൊ​ടി​പോ​ലു​മി​ല്ലാ​ത്ത ഒാ​രോ നി​മി​ഷ​വും മ​ണി​ക്കൂ​റു​ക​ളാ​യി തോ​ന്നി. മാ​ലാ​ഖ​യെ പോ​ലെ ആ​രെ​ങ്കി​ലും ക​ട​ന്ന് വ​രു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ക്കു​ന്ന അ​യ​ൽ​വാ​സി​ക​ൾ. വി​ശ​ന്ന് ക​ര​ഞ്ഞ് തു​ട​ങ്ങി​യ മ​ക്ക​ളു​ടെ കൈ​ക​ൾ ആ​കാ​ശ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി കേ​ഴു​ന്ന അ​മ്മ​മാ​ർ. ദൈ​വ​മേ ഇൗ ​മ​ക്ക​ളെ​യെ​ങ്കി​ലും ര​ക്ഷി​ച്ച്​ ഞ​ങ്ങ​ളെ എ​ടു​ത്തോ​ളൂ​വെ​ന്ന് ആ​ർ​ത്ത​ല​ക്കു​ന്ന അ​മ്മൂ​മ്മ​മാ​ർ. ര​ക്ഷാ​പ്ര​വ​ർ​ത്ത​രെ തി​ര​ഞ്ഞ് ചു​റ്റി​നും അ​ല​യു​ന്ന ക​ണ്ണു​ക​ളി​ൽ നി​ന്ന് പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച​തി​​​െൻറ സൂ​ച​ന​ക​ൾ. പ്ര​കൃ​തി​ഹി​ത​ത്തി​ന് കീ​ഴ​ട​ങ്ങാ​നു​ള്ള മാ​ന​സി​ക ത​യാ​റെ​ടു​പ്പ്. 

ഒ​രു ട​യ​ർ ട്യൂ​ബ് ബാ​ക്കി​യാ​ക്കി മാ​ലാ​ഖ​മാ​രെ പോ​ലെ ക​ട​ന്ന് വ​ന്ന സ​മീ​പ കോ​ള​നി​യി​ലെ വ​ഴി​തെ​റ്റി​യെ​ത്തി​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ന്നി​ൽ ഇ​ട​നെ​ഞ്ച് പൊ​ട്ടി ദ​യ​നീ​യ വി​ളി​ക​ളു​യ​ർ​ന്നു. പ്രാ​യം ചെ​ന്ന​വ​രെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ട്യു​ബി​ൽ ക​യ​റ്റു​ന്ന​തി​​​െൻറ അ​പ​ക​ട സാ​ധ്യ​ത​ക്കി​ടെ​യാ​ണ് അ​തി​ലൊ​ന്നി​ൽ ക​യ​റി​പ്പ​റ്റാ​നു​ള്ള ഭാ​ഗ്യം എ​നി​ക്ക് തെ​ളി​ഞ്ഞ​ത്. ഞ​ങ്ങ​ൾ പ​റ​യു​ന്ന​ത് അ​ക്ഷ​രം പ്ര​തി അ​നു​സ​രി​ച്ചോ​ണം എ​ന്ന കാ​ർ​ക്ക​ർ​ശ്യം അം​ഗീ​ക​രി​ച്ച് അ​വ​ർ അ​ണി​യി​ച്ച ട​യ​ർ ട്യൂ​ബ്  ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ധി​യാ​യി നെ​ഞ്ചി​ൽ ചേ​ർ​ന്നു​കി​ട​ന്നു. 
സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി അ​ര​യി​ൽ കെ​ട്ടി​യ ക​യ​റി​ന് താ​ര​ത​മ്യ​ങ്ങ​ളി​ല്ല. ക​ന​ത്ത ഒ​ഴു​ക്ക്. ട്യൂ​ബി​ൽ നി​ന്നും ഞ​ങ്ങ​ളി​ൽ നി​ന്നും കൈ​വി​ട്ടാ​ൽ ഞ​ങ്ങ​ൾ​ക്ക്​ നി​ങ്ങ​ളെ ഉ​പേ​ക്ഷി​േ​​ക്ക​ണ്ടി വ​രു​മെ​ന്ന ക​ർ​ശ​ന മു​ന്ന​റി​യി​പ്പ്. സ​മീ​പ വാ​സി​ക​ൾ​ക്ക് ധൈ​ര്യം പ​ക​ർ​ന്ന് അ​വ​രോ​ടൊ​പ്പം സ​മീ​പ മ​തി​ലു​ക​ൾ അ​ള്ളി​പ്പി​ടി​ച്ചു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ നീ​ണ്ട യാ​ത്ര പ​ങ്കുെ​വ​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല. 

പു​റ​ത്തെ​ത്തുേ​മ്പാ​ൾ വാ​ക്കിേ​ടാ​ക്കി​യു​മാ​യി ബോ​ട്ടി​നാ​യി കേ​ഴു​ന്ന പൊ​ലീ​സു​കാ​ര​നെ​യൂം ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സ​മീ​പ കോ​ള​നി​യി​ലെ  സാ​ധാ​ര​ണ​ക്കാ​രെ​യും. വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞ പൊ​ലീ​സു​കാ​ര​​​െൻറ ക​ര​ഞ്ഞ്കൊ​ണ്ട് സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക്ക് മു​ന്നി​ൽ എ​ത്തി​യ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ന്തി​നും ത​യാ​റാ​യു​ള്ള നാ​ട്ടു​കാ​രും ചേ​ർ​ന്ന​പ്പോ​ൾ പ്ര​ദേ​ശ​ത്ത് പു​നഃ​ജ​ന്മ​ത്തി​​​െൻറ പ്ര​തീ​തി. സ്റ്റാ​റ്റ​സി​​​െൻറ പേ​രി​ൽ പ​ര​സ്പ​രം നോ​ക്കാ​ത്ത​വ​ർ കാ​ലി​ൽ വീ​ണ് ന​ന്ദി പ​റ​യു​ന്ന കാ​ഴ്ച്ച. വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രും സേ​വ​ന സ​ന്ന​ദ്ധ​രാ​യ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ൽ ഏ​തു പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ​യും ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്ന് അ​നു​ഭ​വം സാ​ക്ഷി.
 

ഒരു പലായനത്തി​​​​െൻറ ഒാർമ
അജിത്​ ശ്രീനിവാസൻ
പലായനം എന്ന വാക്ക്​ വായിക്കുകയും  കേൾക്കുകയും ചെയ്​തിട്ടുണ്ട്​.സിനിമയിലും  ടെലിവിഷനിലും ആ പ്രക്രിയ കാണുകയും ഒന്നു നൊമ്പരപ്പെടുകയും ചെയ്​​തിട്ടുണ്ട്​എപ്പോഴും പലായനം എന്നതിനൊപ്പം ഇരട്ടക്കുട്ടികളെപ്പോലെ കാണുന്ന മറ്റൊരു വാക്കാണ്​ ‘ഉടുതുണിക്ക്​ മറുതുണിയില്ലാതെ’എന്നത്​.എന്തിനിങ്ങനെ ഇൗ ക്ലീഷേ ഉപയോഗിക്കുന്നു, മറ്റൊരു വാക്കില്ലേ എന്നും  ചിന്തിച്ചിട്ടുണ്ട്​.പക്ഷെ,‘പലായനവും’ ‘ഉടുതുണിക്ക്​ മറുതുണി’യും ഇരട്ടക്കുട്ടികളല്ല,സയാമീസ്​ ഇരട്ടകളൊണെന്ന്​ അറിഞ്ഞത്​ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യ ദിന പിറ്റേന്നാണ്​.അന്നായിരുന്നു എ​​​​െൻറ ആദ്യ പലായനം.അതേ,ഉടുതുണിക്ക്​ മറുതുണിയില്ലാതെ തന്നെ.

മണിമലയാറിൻ തീരത്തെ വീടും അവിടത്തെ താമസവും എന്നും ഒരു സ്വകാര്യ അഹങ്കാരമായിരുന്നു.ഇപ്പോൾ എല്ലാവരും ‘വാട്ടർ ഫ്രണ്ടേജ്​’എന്നും പറഞ്ഞ്​ ഒാടു​​േമ്പാൾ ഞങ്ങൾ എന്നേ അതൊക്കെ അനുഭവിച്ച്​ മടുത്തവരാണെന്ന ഭാവവും   ഇല്ലായിരുന്നു എന്ന്​ പറയാനാവില്ല.
ആഗസ്​​റ്റ്​ 15 ന്​ ഉച്ചമുതലേ,മണിമലയാറ്റിൽ വെള്ളം പൊങ്ങിത്തുടങ്ങിരുന്നു.വൈകുന്നേരത്തോടെ അത്​ കവിഞ്ഞ്​,വീടിനു പുറകിലെ പറമ്പിലും എത്തി.രാത്രിയായതോടെ മുറ്റത്തും.അപ്പോഴും ഒരു ആശങ്കയുമില്ലായിരുന്നു.എത്രവെള്ളം ഇൗ പറമ്പിലും മുറ്റത്തും കൂടി ഒഴുകിയിരിക്കുന്നു....അടുത്ത വീട്ടിൽ നിന്ന്​ ചേച്ചി വിളിച്ചു പറഞ്ഞൂ...എല്ലാവരും പറയുന്നൂ വെള്ളം ഇനിയും കൂടുമെന്ന്​.അതുകൊണ്ട്​ വണ്ടി ​മുകളിൽ റോഡിൽ കൊണ്ടിടാൻ..
ഇതെക്കെ എന്തിനെന്ന്​ വിചാരിച്ചു.എന്നാൽ അർധ രാത്രിയായതോടെ,ഗതിമാറി.റോഡിൽ ആകെ ബഹളം.നോക്കു​​േമ്പാൾ വെള്ളം മുറ്റവും പിന്നീട്ട്​ കഴിഞ്ഞു.പുലർച്ചെയായ​േപ്പാൾ വീട്ടിലേക്കുള്ള ആദ്യ പടിവരെയെത്തിയിരിക്കുന്നു .മുറ്റത്ത്​ അരയാൾ പൊക്കത്തിലും.

റോഡിൽ വള്ളം,വണ്ടികൾ തള്ളി നീക്കുന്നു,അയൽക്കാർ വെള്ളം വരവാണ്​.നിങ്ങൾ ഇനിയും ഇറങ്ങിയില്ലേ,ഞങ്ങളുടെ കൂടെ വാ..എന്നൊക്കെ പറയുന്നു. ഭാര്യ ചോദിക്കുന്നു..നമ്മൾക്ക്​ വാരിക്കാട്ട്​ ചേച്ചിയുടെ വീട്ടിലേക്ക്​ മാറിയ​ാലോ,ഒാ.. നിക്ക്​..നോക്കാം  എന്ന്​ മറുപടി.
പിന്നെ നോക്കു​േമ്പാൾ വെള്ളം  കുതി​െച്ചാഴുകുകയാണ്​..അവസാന പടിയിലും കയറിക്കഴിഞ്ഞു.അടുത്ത ഘട്ടം വീട്ടിനുള്ളിലേക്കാണ്​...
അപ്പോഴാണ്​ ആ സത്യം തിരിച്ചറിഞ്ഞത്​.ഇനി ഒരു വഴിയുമില്ല..വീടുവിട്ടിറങ്ങണം, ഇറങ്ങിയേ പറ്റൂ... 
ഇനി ഇറങ്ങാം....എന്നു പറഞ്ഞൂ..അപ്പോഴാണ്​ ഒരോ പലായനക്കാരനും അനുഭവിക്കുന്ന വേദനയുടെ ആഴം മനസ്സിലായത്​.കയ്യിലെ സഞ്ചികളുമായി,​അരയിലധികം വെള്ളത്തെ വകഞ്ഞു മാറ്റി,രണ്ടു പേരും റോഡിലേക്കിറങ്ങി.ഒപ്പം ചേച്ചിയും അളിയനും.റോഡിൽ നിറയെ വെള്ളം.വലിയ വണ്ടികളേ പോകൂ.മറ്റൊരു ചേച്ചിയുടെ  വീട്ടിലേക്ക്​ പോകാൻ വണ്ടി നോക്കി റോഡിൽ  നിൽക്കെ,രണ്ടു പേർ വന്നു പറഞ്ഞു..അടുത്ത്​ ഒരു ക്യാമ്പ്​ തുറന്നിട്ടുണ്ട്​.അങ്ങോട്ട്​  വരാം..ശരി.എന്നു പറഞ്ഞു.
ആദ്യം  വന്നത്​ ഒരു ആംബുലൻസ്​.കൈകാണിച്ചു.അവർ നിർത്തി വളരെ മര്യാദക്ക്​ പറഞ്ഞു..സ്​ഥലമില്ല.

അടുത്ത വണ്ടിക്കും കൈകാണിച്ചു.അവരും നിർത്തി.നാലുപേർക്കും കൂടി സ്​ഥലമില്ല.പുറകേ ഒരു വണ്ടി കൂടിയുണ്ട്​.ഞങ്ങൾക്കൊപ്പം ഉള്ളതാണ്​.അതിലുമായി അഡ്​ജസ്​റ്റ്​ ചെയ്യാം.രണ്ടു പേർ ആദ്യ വണ്ടിയുടെ ഡിക്കിയിൽ.മറ്റുള്ളവർ അല്ലാതെയും.വണ്ടിയിൽ ഇരുന്ന സ്​ത്രീ പറഞ്ഞൂ..ഞങ്ങളും വെള്ളം കയറി വീട്ടിൽ നിന്നിറങ്ങിയവരാണ്​.
എവിടേക്കാണ്​ പോകുന്നത്​. എന്ന്​ ചോദ്യം​..വാരിക്കാട്ട്​ ചേച്ചിയുടെ വീട്ടിലേക്ക്​ എന്നു മറുപടി .അപ്പോൾ അവർ പറഞ്ഞൂ..ഞങ്ങളും ആ വഴിക്കാണ്​. 
ഒന്ന്​ അന്തം വിട്ടു..അടുത്ത നിമിഷം ചിന്തിച്ചു...വീടുവിട്ടിറങ്ങിയ ഞങ്ങൾക്ക്​,തണലായി വന്നത്​ ആരാണ്​? ഇൗ​ശ്വരനോ..അതോ ജീവിത യാത്രയിലുടനീളം തണൽ വിരിച്ചു നിൽക്കുന്ന അച്​ഛനും അമ്മയുമോ?
 

ഒരിക്കലും മായില്ല, ആ 52 മണിക്കൂർ

പി.​ബി. കു​ഞ്ഞു​മോ​ൻ
വ​ലി​യ ട​യ​റി​​​​െൻറ കാ​റ്റ്​ നി​റ​ച്ച​ ട്യൂ​ബ്​ നാ​ലെ​ണ്ണം നി​ര​ത്തി​വെ​ച്ച്​ അ​തി​ൽ റ​ബ​ർ​ഷീ​റ്റു​ക​ൾ അ​ടു​ക്കി​വെ​ച്ച്​ കെ​ട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ടം... പ്ര​ത്യ​ക്ഷ​ത്തി​ൽ ഡ്രൈ​വ​റി​ല്ലാ​ത്ത, ഒ​രു യാ​ത്രാ​സം​വി​ധാ​നം. ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി അ​തി​നു​​മു​ക​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ കാ​ത്തു​നി​ന്നു. അ​ഞ്ചോ ആ​റോ പേ​ർ​ക്ക്​ ക​യ​റാ​വു​ന്ന അ​തി​​നു​ചു​റ്റും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടെ​ങ്കി​ലും മു​െ​മ്പ​ങ്ങും കാ​ണാ​ത്ത ഭീ​തി നി​ഴ​ലി​ച്ചു, ഒാ​രോ​രു​ത്ത​രി​ലും. ഒ​രു കി.​മീ. മാ​ത്രം അ​ക​ലെ​യു​ള്ള ക​ര​യി​ലേ​ക്ക്​ പ​തി​യെ അ​ത്​ നീ​ങ്ങു​േ​മ്പാ​ൾ ക​ണ്ടു​നി​ന്ന​വ​രും വേ​വ​ലാ​തി​യി​ലാ​യി​രു​ന്നു.

ഒ​രു ദി​വ​സം​മു​മ്പ്​ വ​രെ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​യ റോ​ഡ്​​ ഇ​രു​ട്ടി​വെ​ളു​ക്കും മു​മ്പ്​ ‘ജ​ല​പാ​ത’ ആ​യ​തി​ൽ  എ​ല്ലാ​വ​രും പ​ര​സ്​​പ​രം ആ​ശ്​​ച​ര്യം​കൂ​റി.  ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ലെ മാ​ളി​കം​പീ​ടി​ക​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഞാ​നും. പെ​രി​യാ​ർ ഒ​ഴു​കി​പ്പ​ര​ന്ന്​ ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം വ്യാ​പി​ച്ച്​ വീ​ടെ​ത്തി​യ​പ്പോ​ൾ അ​ഭ​യം​തേ​ടി​യാ​ണ്​ അ​ടു​ത്ത ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലെ​ത്തി​യ​ത്. താ​ഴെ ക​ട​മു​റി​ക​ളും മു​ക​ളി​ൽ ദ​ന്താ​ശു​പ​ത്രി​യും ഉ​ട​മ​യു​ടെ വീ​ടു​മ​ട​ങ്ങു​ന്ന കെ​ട്ടി​ടം. എ​​​​െൻറ വീ​ട്ടു​കാ​രെ കൂ​ടാ​തെ കു​ടും​ബ​ക്കാ​ര​ട​ക്കം നാ​ൽ​പ​തോ​ളം പേ​രു​ണ്ടാ​യി​രു​ന്നു. 

ആ​ഗ​സ്​​റ്റ്​ 16ന്​ ​രാ​വി​ലെ പ​േ​ത്താ​ടെ അ​വി​ടെ​യെ​ത്തു​േ​മ്പാ​ൾ ജ​ങ്​​ഷ​നോ​ട്​ ചേ​ർ​ന്ന ഭാ​ഗ​ത്തെ റോ​ഡി​ൽ മാ​ത്ര​മാ​ണ്​ വെ​ള്ള​മി​ല്ലാ​തി​രു​ന്ന​ത്. എ​ന്നാ​ൽ,​ വെ​ള്ളം ഒ​ഴു​കി​പ്പ​ര​ന്നു​കൊ​ണ്ടി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ക​ര​ക​ളി​ലേ​ക്കും പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ. ഏ​റെ വൈ​കി സൈ​നി​ക വാ​ഹ​ന​ം ഉ​പ​യോ​ഗി​ച്ച്​ ആ​ളു​ക​ളെ മാ​റ്റാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും വേ​ണ്ട​ത്ര ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​രു​ട്ടും​വ​രെ വാ​ഹ​ന​ത്തി​ന്​ കാ​ത്തു​നി​ന്ന​വ​ർ ഒാ​രോ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക്​ ക​യ​റി. ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നു​കൊ​ണ്ടു​മി​രു​ന്നു. പി​റ്റേ​ന്നു​ രാ​വി​ലെ എ​ങ്ങ​നെ​യെ​ങ്കി​ലും സ​മീ​പ​ത്തെ ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​മാ​യ യു.​സി കോ​ള​ജി​ൽ എ​ത്തു​ക​യാ​യി​രു​ന്നു ഒാ​രോ​രു​ത്ത​രു​ടെ​യും ല​ക്ഷ്യം. സ​മീ​പ​ത്തെ ക​ട​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച ചി​പ്​​സ്, ബി​സ്​​ക​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ​കൊ​ണ്ട്​ വി​ശ​പ്പ്​ പി​ടി​ച്ചു​നി​ർ​ത്തി. ത​റ​യി​ലും ഏ​ണി​പ്പ​ടി​യി​ലും മ​റ്റു​മാ​യി പേ​പ്പ​ർ വി​രി​ച്ച്​ കി​ട​ന്നു​റ​ങ്ങു​േ​മ്പാ​ൾ ഇ​ട​ക്കി​ടെ പെ​യ്യു​ന്ന മ​ഴ​യും ത​ണു​പ്പും അ​സ്വ​സ്ഥ​പ്പെ​ടു​ത്തി. പ​ല​രും പ​റ​ഞ്ഞു -‘എ​ത്ര​യും​വേ​ഗം നേ​രം വെ​ളു​ത്താ​ൽ മ​തി​യാ​യി​രു​ന്നു’. 

17ന്​ ​രാ​വി​ലെ ജ​ല​നി​ര​പ്പ്​ ക​ഴു​ത്തോ​ള​മാ​യി. ഇ​നി സൈ​നി​ക വാ​ഹ​നം പ്ര​തീ​ക്ഷി​ക്കേ​ണ്ട, ഇൗ ‘​ജ​ല​പാ​ത’​യി​ൽ ഒാ​ടാ​ൻ ക​ഴി​യി​ല്ല. വ​ള്ള​മോ, ബോ​േ​ട്ടാ, നേ​ര​ത്തേ പ​റ​ഞ്ഞ ച​ങ്ങാ​ട​മോ മാ​ത്ര​മാ​ണ്​ ഇ​നി ആ​ശ്ര​യം. വൈ​ദ്യു​തി​ബ​ന്ധ​മി​​ല്ലാ​ത്ത​തി​നാ​ൽ മൊ​ബൈ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​ന്നി​ല്ല. ചാ​ർ​ജ്​ ബാ​ക്കി​യാ​യ​വ ഉ​പ​യോ​ഗി​ച്ച്​ ക​ൺ​ട്രോ​ൾ റൂ​മി​ലും അ​വ​ര​വ​ർ​ക്ക്​ അ​റി​യു​ന്ന വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ വി​ളി​ച്ചും ര​ക്ഷി​ക്കാ​ൻ അ​പേ​ക്ഷി​ച്ചു. എ​ല്ലാ​വ​രും താ​ഴേ​ക്ക്​ വെ​ള്ളം നോ​ക്കി ഒ​റ്റ​യി​രു​പ്പ്. ഉ​ൾ​​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ വ​ഞ്ചി​യി​ലും ബോ​ട്ടി​ലു​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​ത്​ കാ​ണാ​മാ​യി​രു​ന്നു. ബോ​ട്ടും വ​ഞ്ചി​യും മ​റ​ഞ്ഞാ​ൽ കാ​ണു​ന്ന​ത്​ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളും ക​ട​ക​ളും ഗോ​​ഡൗ​ണും പ​ള്ളി​യും മാ​ത്രം. താ​മ​സ​സ്ഥ​ല​ത്തെ വെ​ള്ളം തീ​ർ​ന്നു​തു​ട​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​രി​ൽ ചി​ല​ർ വ​ള്ള​ത്തി​ൽ എ​ത്തി​ച്ച വെ​ള്ളം ആ​ശ്വാ​സ​മാ​യി. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ച്​ സൂ​ക്ഷി​ച്ചു. ഒാ​രോ ബോ​ട്ടും വ​ള്ള​വും വ​രു​േ​മ്പാ​ഴും ര​ക്ഷ​പ്പെ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഒാ​രോ​രു​ത്ത​രി​ലും.  

ഇ​രു​ണ്ട കാ​ലാ​വ​സ്ഥ​യി​ൽ സ്ഥ​ല​കാ​ല​ബോ​ധം ന​ഷ്​​ട​പ്പെ​ട്ട്​ ക​ഴി​യു​േ​മ്പാ​ൾ ആ​ല​ങ്ങാ​ട്​ ജു​മാ​മ​സ്​​ജി​ദി​ൽ​നി​ന്ന്​ ബാ​ങ്കു​വി​ളി ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ്​ ഇ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച​യാ​ണ​ല്ലോ എ​ന്ന്​ ബോ​ധ്യ​മാ​യ​ത്. ഇ​തി​നി​ടെ, തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ നേ​വി​യു​ടെ ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്ന്​ കു​പ്പി​വെ​ള്ളം ഇ​റ​ക്കി​ക്കൊ​ടു​ക്കു​ന്ന​ത്​ ക​ണ്ടു. തൊ​ട്ട​ടു​ത്ത്​ മ​റ്റൊ​രു വീ​ടി​​​​െൻറ മു​ക​ളി​ൽ കു​ടു​ങ്ങി​യ നാ​ലു​പേ​രെ ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. ഹെ​ലി​കോ​പ്ട​റു​ക​ൾ ഇ​ട​​വി​ട്ടി​ട​വി​ട്ട്​ ഇ​ര​മ്പി​പ്പാ​ഞ്ഞു. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഒ​രു​വ​ഞ്ചി എ​ത്തി. ആ​ശ്വാ​സ​നി​ർ​വൃ​തി​യി​ൽ ഏ​താ​നും​പേ​ർ അ​തി​ൽ​ക​യ​റി മ​റു​ക​ര​പി​ടി​ച്ചു. പി​ന്നീ​ട്​ വ​ന്ന ബോ​ട്ടി​ലു​മാ​യി കു​റ​ച്ചു​പേ​ർ​ക്കു​കൂ​ടി ര​ക്ഷ​പ്പെ​ടാ​നാ​യി. നേ​രം ഇ​രു​ട്ടി​ത്തു​ട​ങ്ങി. ബോ​ട്ടും വ​ഞ്ചി​യും പി​ന്നെ അ​തു​വ​ഴി വ​ന്നി​ല്ല. ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ ഒ​രു രാ​ത്രി​കൂ​ടി അ​വി​ടം അ​ഭ​യ​കേ​ന്ദ്ര​മാ​യി. 

ശ​നി​യാ​ഴ്​​ച രാ​വി​ലെ ജ​ല​നി​ര​പ്പ്​ കു​റ​ഞ്ഞ​ത്​ ആ​ശ്വാ​സ​മാ​യി. മാ​നം തെ​ളി​ഞ്ഞു. വൈ​കാ​തെ ബോ​ട്ട്​ എ​ത്തു​മെ​ന്ന വി​വ​രം ല​ഭി​ച്ചു. ത​ലേ​ദി​വ​സ​ത്തേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വ​ള്ള​വും ബോ​ട്ടും വ​ന്നു​പോ​യി​ക്കൊ​ണ്ടി​രു​ന്നു. ഉ​ച്ച​ക്ക്​ ര​േ​ണ്ടാ​ടെ ആ ​കെ​ട്ടി​ട​ത്തി​ൽ ബാ​ക്കി​യാ​യ ഞ​ങ്ങ​ൾ എ​ട്ടു​പേ​ർ വ​ള്ള​ത്തി​ൽ ക​യ​റി. ഏ​റി​യും കു​റ​ഞ്ഞും വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മു​ങ്ങി​യ​ത്​ ക​ണ്ട​പ്പോ​ഴാ​ണ്​ ​െവ​ള്ള​പ്പൊ​ക്ക​ത്തി​​​​െൻറ ആ​ഘാ​തം ഇ​ത്ര ക​ന​ത്ത​താ​യി​രു​ന്നു​വെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​ഴു​ക്കി​​ന്​ ശ​ക്തി കൂ​ടി​യെ​ങ്കി​ലും വ​ള്ളം ഉ​ല​യാ​തെ മ​റു​ക​ര​യെ​ത്തി, 52 മ​ണി​ക്കൂ​ർ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ.



 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsKeralaFloodsKeralaSOSDonateForKerala
News Summary - heavy rain in kerala- kerala news
Next Story