ഇനി പുനരധിവാസം; 1500ലധികം വീടുകൾ പൂർണമായും തകർന്നു
text_fieldsകോട്ടയം: പേമാരിക്കും വെള്ളപ്പൊക്കത്തിനും ശമനമുണ്ടായതോടെ പുനരധിവാസ നടപടിയിലേക്ക് സർക്കാർ നീങ്ങുന്നു. താമസം, ആരോഗ്യ-രോഗപ്രതിരോധ നടപടികൾ, എന്നിവക്കായിരിക്കും മുൻഗണന. ബോധവത്കരണ പ്രവർത്തനവും ഉൗർജിതമാക്കും.റോഡ്-വൈദ്യുതി-കുടിവെള്ളം-കാർഷിക മേഖലയുടെ പുനരുദ്ധാരണം എന്നിവയും ഇതോടൊപ്പം നടപ്പാക്കും. വീടുകളുടെ നവീകരണം, കക്കൂസുകളുടെ നിർമാണം, കുടിവെള്ളം എന്നിവക്കും മുഖ്യപരിഗണന നൽകും. അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യം.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കടുത്ത സാമ്പത്തിക അച്ചടക്കം നടപ്പാക്കി പ്രതിസന്ധി അതിജീവിക്കാനാണ് ശ്രമം. ഇതിനുള്ള പദ്ധതികൾക്ക് ധന-റവന്യൂ -ആരോഗ്യവകുപ്പ് മേധാവികൾ രൂപം നൽകി. വിവിധതലങ്ങളിൽ ചർച്ചകളും സജീവമാണ്. ദുരന്തത്തിൽ 20,000 കോടിയുടെ നഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും ദുരന്തമേഖലകളിൽനിന്ന് ജില്ല കലക്ടർമാർ തയാറാക്കുന്ന റിപ്പോർട്ട് കൂടി ലഭിച്ചാലെ യഥാർഥനഷ്ടം തിട്ടപ്പെടുത്താനാവൂയെന്ന് സംസ്ഥാനത്തെ ഡിസാസ്റ്റർ മാനേജ്മെൻറിെൻറ ചുമതലയുള്ള റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തൃശൂർ, വയനാട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കനത്ത നാശം. തൊട്ടടുത്ത് കോട്ടയവും. സംസ്ഥാനത്ത് 1500ലധികം വീടുകൾ പൂർണമായും 27000ത്തോളം ഭാഗികമായും തകർന്നിട്ടുണ്ട്. പതിനായിരത്തോളം വീടുകൾ വാസയോഗ്യമല്ല. നാലുലക്ഷത്തിലേറെ പേര് ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. കുട്ടനാട്ടിൽനിന്നുള്ളവരാണ് ബഹുഭൂരിപക്ഷവും. 45,000 ഹെക്ടർ പ്രദേശത്ത് കൃഷി നശിച്ചു.
റോഡുകളുടെ നഷ്ടം 13,000 കോടിയാണ്. പാലങ്ങൾക്ക് 800 കോടിയും. 16,000 കി.മീ. പൊതുമരാമത്ത് റോഡും 84,000 കി.മീ. പ്രാദേശിക റോഡുകളും 250ലധികം പാലങ്ങളും നശിച്ചു. സംസ്ഥാന-ദേശീയ പാതകളും തകർന്നു. പുനരധിവാസം സർക്കാറിെന സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. പകർച്ചവ്യാധി ഭീഷണിയാണ് ആശങ്ക സൃഷ്ടിക്കുന്നത്.
ഇതെല്ലാം ഗൗരവമായി കണ്ടുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും പി.എച്ച്. കുര്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
