ചൊവ്വാഴ്ച മുതൽ 22 വരെ ശക്തമായ മഴ; നദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യത
text_fieldsപാലക്കാട്: കേരളത്തിൽ ചില സ്ഥലങ്ങളിൽ ജൂൺ 19 മുതൽ 22 വരെ തീയതികളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ജനം അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ല കലക്ടർ ഡി. ബാലമുരളി അറിയിച്ചു. 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെൻറിമീറ്റർ വരെ മഴ പെയ്താൽ ശക്തമായതും 12 മുതൽ 20 സെൻറിമീറ്റർ അതിശക്തമായ മഴയായിട്ടുമാണ് കണക്കാക്കുന്നത്.
കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ തുടരുവാൻ സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലയിലെ താലൂക്ക് കൺേട്രാൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. മഴ ശക്തമായ, വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ സാധ്യതയുള്ള താലൂക്കുകളിൽ ഉചിതമായ കെട്ടിടങ്ങൾ ഏറ്റെടുത്ത് ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കും. മലയോര മേഖലകളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന് നിർദേശം നൽകി.
പ്രദേശവാസികളും വിനോദസഞ്ചാരികളും ജലാശയങ്ങളിൽ ഇറങ്ങാതിരിക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ (ഡി.ടി.പി.സി) കീഴിലുള്ള മംഗലം, പോത്തുണ്ടി, മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിലും വെള്ളിയാങ്കല്ലിലും തിരുവേഗപ്പുറയിലും ഡി.ടി.പി.സിയും മറ്റിടങ്ങളിൽ ജലസേചന വകുപ്പും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം കണ്ടെത്തിയ അപകട സാധ്യതയുള്ള ജലാശയങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.
മലമ്പുഴ (കല്ലേക്കുളങ്ങര ക്വാറി), പുതുശ്ശേരി (കേരളശ്ശേരി ക്വാറി), പാലക്കാട് നഗരസഭ (കൽപാത്തി ക്ഷേത്രത്തോട് ചേർന്നുള്ള പുഴ, നീരാട്ടുകുളം ഗണപതി ടെമ്പിൾ), നൂറണി (അയ്യപ്പൻകുളം), അകത്തേത്തറ (ധോണി ക്വാറി മായപുരം), പറളി (കിഴക്കഞ്ചേരി ചെക്ക് ഡാം), അകത്തേത്തറ (ഹേമാംബിക സ്കൂളിനു സമീപമുള്ള പുന്നക്കുളം), മലമ്പുഴ ഡാം, വാളയാർ ഡാം കൂട്ടുപാത പോളിടെക്നിക്, മംഗലം ഡാം, പോത്തുണ്ടി ഡാം, കുഴൽമന്ദം (ചിതലി ക്വാറി), തിരുവില്ലാമല (കുതിപ്പാറ ചെക്ക്ഡാം), പഴയന്നൂർ (ചീരക്കുഴി ചെക്ക് ഡാം), ആലത്തൂർ (എടംപറമ്പ് ചെക്ക് ഡാം), പാത്രക്കടവ്, പാലക്കയം, ഭവാനി പുഴ, കണ്ണംകുണ്ടുപുഴ, കരിമ്പുഴ, സീതാർകുണ്ട് വെള്ളച്ചാട്ടം, മൂലത്തറ ഡാം, ചുള്ളിയാർ ഡാം, പറമ്പിക്കുളം ഡാം, പാലത്തുള്ളി ചെക്ക് ഡാം, പല്ലശ്ശേന (തേവംകുളം കടവ്), ചിറ്റൂർ (ആറ്റഞ്ചരിക്കുളം), കൊല്ലങ്കോട (അയ്യപ്പൻകുളം, മുതലിയാർ കുളം), പെരുവെമ്പ് (ചൂരക്കോട്), ഷൊർണൂർ (ഷൊർണൂർ ചെക്ക് ഡാം, ശാന്തിതീരം കടവ്), വാണിയംകുളം (ത്രാങ്ങാലി ചെക്ക് ഡാം), ഒറ്റപ്പാലം (കൂട്ടിലക്കടവ് ചെക്ക് ഡാം), ലെക്കിടി ചെക്ക് ഡാം, ദേശമംഗലം (തിരുമിറ്റക്കടവ് അമ്പലക്കടവ് ചെക്ക് ഡാം), അമ്പലപ്പാറ (മുതലകുളം), ചെർപ്പുളശ്ശേരി (അയ്യപ്പൻകാവ് കുളം), പനമണ്ണ (മനക്കൽ കുളം), ഓങ്ങല്ലൂർ (ഓങ്ങല്ലൂർ കുളം), ആമയൂർ കൊപ്പം (മനക്കുളം), പട്ടാമ്പി (ഞാങ്ങാട്ടിരി അമ്പലക്കുളം), ചിനക്കത്തൂർ അമ്പലക്കുളം, വല്ലപ്പുഴ അമ്പലക്കുളം, പട്ടാമ്പി ഗുരുവായൂർ ക്ഷേത്രക്കടവ് കുളപ്പുള്ളി (അന്തിമഹാകാളൻ കടവ് കുളം), ഷൊർണൂർ (കുളഞ്ചേരി കുളം), വാണിയംകുളം തെരുവ് കുളം, ഒറ്റപ്പാലം (താമരക്കുളം), ലെക്കിടി പേരൂർ (കുരുടൻകുളം, ആറാട്ട് കുളം), വല്ലപ്പുഴ ക്വാറി, ഷൊർണൂർ (പ്രിയനാംപറ്റ ക്വാറി), വാണിയംകുളം (പനയൂർ ക്വാറി, മന്നാവൂർ ക്വാറി), ലെക്കിടി പേരൂർ (മംഗലം ക്വാറി), തൃത്താല ക്വാറി, അമ്പലപ്പാറ (ചുനങ്ങനാട് ക്വാറി, മുരുക്കുംപറ്റ ക്വാറി), ചളവറ(മമ്പട്ടപ്പടി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
