Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

text_fields
bookmark_border
  • എം.ജി, കണ്ണൂർ സർവകലാശാലകൾ വെള്ളിയാഴ്ചത്തെ പരീക്ഷ മാറ്റി
heavy-rain
cancel

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്ര ഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ കലക്​ടർമ ാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ വിവിധ താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ പ്രഫഷണൽ കോളജ്, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

​തൃശൂർ ജില്ലയിൽ തീരദേശ താലൂക്കുകളായ ചാവക്കാട്​, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയാണ്​. എറണാകുളം ജില്ലയിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിലും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

എം.ജി, കണ്ണൂർ സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. മഴയെ തുടർന്ന്​ ഏഴ്​ ജില്ലകളിൽ യെല്ലോ അലർട്ടും അഞ്ച്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy rain kerala holiday announcement -Kerala news
Next Story