മഴ കനത്തു; കാസർകോട്ടെ തീരമേഖലയിൽ വീടുകളിൽ വെള്ളംകയറി
text_fieldsകാഞ്ഞങ്ങാട്: കാലവർഷം കനത്തതോടെ അജാനൂർ പഞ്ചായത്തിലെ തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. അജാനൂർ പഞ്ചായത്തിലെ 15, 16 വാർഡുകളിൽപെടുന്ന കൊളവയൽ, ഇട്ടമ്മൽ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. 15ാം വാർഡിലെ അസുഖം മൂലം കിടപ്പിലായ അഹമ്മദ്ഹാജിയുടെ ഏഴംഗ കുടുംബത്തെ വെള്ളക്കെട്ട് കൂടിവരുന്നതിനാൽ ബന്ധുവീട്ടിലേക്കു മാറ്റി.
തൊട്ടടുത്ത സി.പി. അബ്ദുൽ റഹ്മാെൻറ വീട്ടിലെ എല്ലാ മുറികളിലും വെള്ളം കയറിയിട്ടുണ്ട്. ഇട്ടമ്മലിൽ പുതുതായി പണിയുന്ന പള്ളിക്കു സമീപത്തെ മൊയ്തീൻ, അസൈനാർ എന്നിവരുടെ വീടുകളിലും വെള്ളംകയറി.
ഇട്ടമ്മൽ, കൊളവയൽ എന്നിവിടങ്ങളിലെയും ചില വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
വാർഡ് കൗൺസിലർമാരായ കുഞ്ഞാമിന, ഷിബ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മതിലുകൾ പൊളിച്ചും ഓടകളിലെ മാലിന്യങ്ങൾ നീക്കിയും മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സൗകര്യമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.