Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ; ജാഗ്രത നിർദേശം

text_fields
bookmark_border
  • പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
heavy rain
cancel

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽനിന്ന്​ തെക്കുകിഴക്കൻ ഇന്ത്യക്കുമുകളിലേക്ക് വീശുന്ന വടക്കുകിഴക്കൻ കാറ്റിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമായി. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അടുത്ത 48 മണിക്കൂർ ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മഴ കൂടുതൽ തീവ്രമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവരെ വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി ആരംഭിക്കാൻ ജില്ല ഭരണകൂടങ്ങൾക്കും നിർദേശം നൽകി.

കേരള, തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy rain is expected in Kerala next day
Next Story