Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് കനത്ത മഴ;...

സംസ്ഥാനത്ത് കനത്ത മഴ; അപകടങ്ങളിൽ രണ്ട് മരണം, പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

text_fields
bookmark_border
സംസ്ഥാനത്ത് കനത്ത മഴ; അപകടങ്ങളിൽ രണ്ട് മരണം, പലയിടത്തും വെള്ളക്കെട്ട് രൂക്ഷം
cancel

കോഴിക്കോട്: കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ 1.20 ഓടെയാണ് സംഭവം. വയോധികയുമായി വരുന്ന ആംബുലൻസ് മഴയിൽ തെന്നി മാറുകയായിരുന്നു. 82കാരിയാണ് മരിച്ചത്. ഇവർ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നിർമ്മല ആശുപത്രിയിലെ ആംബുലൻസ് വിളിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. മഴയിൽ ആംബുലൻസ് തെന്നി മറിയുകയായിരുന്നു.

തൃശ്ശൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് യുവാവിന് ദാരുണാന്ത്യം

കൊടുങ്ങല്ലൂർ ശ്രീനാരായപുരത്താണ് അപകടം നടന്നത്. മണികണ്ഡൻ എന്നയാളാണ് മരിച്ചത്. ശ്രീനാരായണപുരം പടിഞ്ഞാരെ വെമ്പല്ലൂർ റോഡിലെ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികിലെ വാകമരം ശക്തമായ കാറ്റിനെ തുടർന്ന് കടപുഴകി സ്കൂട്ടർ യാത്രികന്‍റെ ദേഹത്ത് വീഴുകയായിരുന്നു. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചിയിൽ പലയിടത്തും വെള്ളം കയറി. കോഴിക്കോട് ബീച്ച് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കി.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathnewsHeavy RainLatest News
News Summary - heavy rain in state
Next Story