കാളികാവ് (മലപ്പുറം): പ്രളയഭീതി കാരണം അടക്കാകുണ്ട് പുഴയോരത്തെ അഞ്ച് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പട്ടാണിത്തരിശ് കോളനിയിലെ അഞ്ച് ആദിവാസി കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
മലവെള്ളപ്പാച്ചിൽ കാരണം പുഴ കരകവിയുമെന്ന ആശങ്കയുണ്ട്. വ്യാഴാഴ് രാത്രി ഒമ്പത് മണിയോടെയാണ് ഇവരെ കാളികാവ് ബസാർ ജി.യു.പി സ്കൂളിലേക്ക് എത്തിച്ചത്.
കാളികാവ് ഇൻസ്പെക്ടർ ജ്യോതീന്ദ്ര കുമാറിെൻറ നേതൃത്വത്തിൽ കാളികാവ് ട്രോമാകെയർ പ്രവർത്തകർ ചേർന്നാണ് മാറ്റിയത്. കാളികാവ് ബസാർ സ്കൂൾ ക്വാറൻറീൻ കേന്ദ്രമായി മാറ്റാനിരിക്കുകയാണ്. അതിനാൽ വെള്ളിയാഴ്ചയോടെ ഇവരെ പാറശ്ശേരി ജി.എൽ.പി സ്കൂളിൽ താമസിപ്പിക്കാനാണ് ആലോചന.