Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു

text_fields
bookmark_border
house collapse 98798
cancel

നാദാപുരം: ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ രക്ഷപെട്ടു. കല്ലാച്ചി ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തെ കക്കൂഴിപറമ്പത്ത് നാണുവിന്‍റെ വീടാണ് ഇന്നല രാത്രി 11 മണിയോടെ തകർന്ന് വീണത്.

വീട് തകരുന്നത് ശ്രദ്ധയിൽപെട്ട നാണുവിന്‍റെ മകൻ ബഹളം വെക്കുകയും വീട്ടുകാരോട് ഇറങ്ങി ഓടാൻ ആവശ്യപ്പെടുകയുമായിരുന്നു. വീട്ടുകാർ ഓടി പുറത്തിറങ്ങിയതിന് പിന്നാലെ വീട് തകർന്നുവീണു.

കോഴിക്കോട് ജില്ലയുടെ വടകര, കുറ്റ്യാടി ഉൾപ്പെടെ വടക്കൻ മേഖലയിലും മലയോരത്തും കനത്ത മഴയാണ് പെയ്യുന്നത്. തൊട്ടിൽപ്പാലം ഭാഗത്ത് കഴിഞ്ഞ ദിവസം മിന്നൽചുഴലി വീശിയിരുന്നു. പലയിടത്തും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - house collapse in kozhikode kallachi
Next Story