Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത കാറ്റും മഴയും കുറ്റിപ്പുറത്ത് വ്യാപക നഷ്​ടം

text_fields
bookmark_border
kuttipuram
cancel
camera_alt??????????????? ??????????? ?????? ???

കുറ്റിപ്പുറം: ശനിയാഴ്ച വൈകീട്ട് തുടങ്ങിയ കനത്ത് കാറ്റിലും മഴയിലും കുറ്റിപ്പുറത്ത് വ്യാപക നഷ്​ടം. വീടിന്‍റെ മതിലിടിഞ്ഞ് വീണ് രണ്ട് ബൈക്കുകൾ മണ്ണിനടിയിലായി കാർ പൂർണമായും തകർന്നു. കുറ്റിപ്പുറം കഴുത്തല്ലൂരിൽ കൊട്ടിലിങ്ങൽ വളപ്പിൽ കാലിദിന്‍റെ വീടീന് സമീപം നിർത്തിയിട്ട ബൈക്കുകളാണ് മണ്ണിനടിയിലായത്. 

ഇതിനു സമീപത്ത് നിർത്തിയ കാറും തകർന്നു. മണ്ണിടിഞ്ഞതിനാൽ സഹോദരൻ മൊയ്തുവിന്‍റെ വീടും ഭീഷണിയിലാണ്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് മതിൽ തകർന്നത്. 

രാങ്ങാട്ടൂരിൽ തെങ്ങ് വീണ് വൈദ്യുതി ലൈൻ അറ്റു. പേരശനൂർ, ചെല്ലൂർ, നരിക്കുളം എന്നിവിടങ്ങളിലും വൈദ്യുതി കമ്പിയിലേക്ക് മരം വീണു. രാങ്ങാട്ടൂർ, തിരുനാവായ, പേരശനൂർ എന്നിവിടങ്ങളിൽ വാഴത്തോട്ടവും നിലംപൊത്തി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy Rain: Home destroyed in Kuttipuram -Kerala News
Next Story