മഴ അവധി ട്യൂഷൻ സെന്‍ററുകൾക്കും ബാധകമാക്കണമെന്ന്
text_fieldsതിരുവനന്തപുരം: മഴ അവധി ട്യൂഷൻ സെന്‍ററുകൾക്കും ബാധകമാക്കണമെന്ന് ശിശുക്ഷേമ സമിതി. കാലവർഷം കാരണം സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമ്പോൾ ട്യൂഷൻ സെന്‍ററുകളെയും ഉൾപ്പെടുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയോട് ആവശ്യപ്പെട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൻ. അരുൺ ഗോപി അറിയിച്ചു. സർക്കാർ അവധി പ്രഖ്യാപിച്ചാലും പലയിടത്തും ഇവ പ്രവർത്തിക്കുന്നുണ്ട്.
സ്കൂളുകളെക്കാൾ അപകടകരമായ സാഹചര്യത്തിലാണ് പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. അത് കുട്ടികളുടെ ജീവന് ഭീഷണിയാണ്. ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാലവർഷക്കെടുതി അനുഭവിക്കുന്ന കുട്ടികൾക്ക് ശിശുക്ഷേമ സമിതിയുടെ ടോൾ ഫ്രീ നമ്പറായ 1517ൽ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

