തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ രൂപവത്കരണത്തിെൻറയും ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് നവംബർ ഒന്നുവരെ മിന്നലോടുകൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ന്യൂനമർദ പാത്തി വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ വരെ നിലനിൽക്കുന്നുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.