Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ: അടിവാരം...

കനത്ത മഴ: അടിവാരം ടൗണിൽ വെള്ളം കയറി, കോഴിക്കോട് - വയനാട് ദേശീയ പാതയിൽ ഗതാഗത തടസം

text_fields
bookmark_border
കനത്ത മഴ: അടിവാരം ടൗണിൽ വെള്ളം കയറി, കോഴിക്കോട് - വയനാട് ദേശീയ പാതയിൽ ഗതാഗത തടസം
cancel

താ​മ​ര​ശ്ശേ​രി: ചു​രം മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ അ​ടി​വാ​രം ടൗ​ണി​ൽ വെ​ള്ളം ക​യ​റി. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റു​ക​യും ദേ​ശീ​യ​പാ​ത​യി​ൽ കാ​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തു. മു​പ്പ​േ​ത​ക്ര, ക​ണ​ലാ​ട് ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് അ​ടി​വാ​രം അ​ങ്ങാ​ടി​യി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ തോ​ടു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. പൊ​ട്ടി​ക്ക​യ്, കൈ​ത​പ്പൊ​യി​ല്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​ഴ​യി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ര്‍ന്നു.

ദേ​ശീ​യ​പാ​ത​യി​ല്‍ അ​ടി​വാ​ര​ത്ത് പു​ന​ര്‍നി​ര്‍മി​ക്കു​ന്ന പാ​ല​ത്തി​െൻറ പ​ണി പൂ​ര്‍ത്തീ​ക​രി​ക്കാ​ത്ത​തും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ അ​ങ്ങാ​ടി​യി​ൽ വെ​ള്ളം ക​യ​റു​ന്ന​തി​ന്​ കാ​ര​ണ​മാ​യി. പോ​ത്തു​ണ്ടി പാ​ല​വും െവ​ള്ളം ക​യ​റി മു​ങ്ങി. ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട​ര​യോ​ടെ മ​ഴ കു​റ​യു​ക​യും റോ​ഡി​ൽ നി​ന്ന് വെ​ള്ളം ഒ​ഴി​വാ​കു​ക​യും ചെ​യ്തു.

കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി; ഗതാഗതം മുടങ്ങി

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി-​പ​ക്ര​ന്ത​ളം ചു​രം​റോ​ഡി​ൽ മു​ള​വ​ട്ട​ത്ത്​ ഉ​രു​ൾ​പൊ​ട്ടി. പൂ​തം​പാ​റ​ക്കും ചാ​ത്ത​േ​ങ്കാ​ട്ടു​ന​ട​ക്കും ഇ​ട​യി​ൽ വെ​ള്ളു​വ​ൻ​കു​ന്നാ​ണ്​ ഇ​ടി​ഞ്ഞ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നൊ​പ്പം കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും താ​ഴെ റോ​ഡി​ൽ പ​തി​ച്ചു.

ൈവ​കീ​ട്ട്​ നാ​ലി​നാ​ണ്​ ക​ന​ത്ത മ​ഴ​ക്കൊ​പ്പം ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. കു​റ്റ്യാ​ടി -വ​യ​നാ​ട്​ റൂ​ട്ടി​ൽ പൂ​ർ​ണ​മാ​യി ഗ​താ​ഗ​തം നി​ല​ച്ചു. പ്ര​ദേ​ശ​ത്ത്​ ഉ​ച്ച മു​ത​ൽ ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. പൂ​തം​പാ​റ, തൊ​ട്ടി​ൽ​പാ​ലം പു​ഴ​ത്തീ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. ഏ​താ​നും കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മു​ള​വ​ട്ട​ത്തി​നു താ​ഴെ പു​ഴ​സ​മാ​ന​മാ​യ റോ​ഡി​ലൂ​ടെ അ​ര കി​ലോ​മീ​റ്റ​റോ​ളം വെ​ള്ളം താ​ഴേ​ക്ക്​ കു​ത്തി​യൊ​ലി​ക്കു​ക​യാ​ണ്. രാ​ത്രി ൈവ​കി​യും ഇ​ത്​ തു​ട​ർ​ന്നു.

തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സ്, അ​ഗ്​​നി​ര​ക്ഷാ​സേ​ന, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​ഥ​ല​ത്തെ​ത്തി. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച്​ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും നീ​ക്കി. റോ​ഡി​ൽ വീ​ണ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി. ക​ഠി​ന ശ്ര​മ​ഫ​ല​മാ​യി ൈവ​കീ​ട്ട്​ ഏ​ഴോ​ടെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്​​ഥാ​പി​ച്ചു. അ​തു​വ​രെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ചു​രംേ​റാ​ഡി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. ഗ​താ​ഗ​ത​ക്കു​രു​ള്ള​തി​നാ​ൽ ചാ​ത്ത​േ​ങ്കാ​ട്ടു​ന​ട മു​ത​ൽ മു​ള​വ​ട്ടം​വ​രെ​യും അ​തി​നു മേ​ലെ ചു​ര​ത്തി​ലൂം റോ​ഡി​ൽ രാ​ത്രി വൈ​കി​യും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര കാ​ണ​മാ​യി​രു​ന്നു.

സ​മാ​ന​മാ​യി ചു​രം മൂ​ന്നാം വ​ള​വി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച്​ ഇ​ത്​ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്​​ഥാ​പി​ച്ചു. ഇ​രു​ട്ടു​വ​ള​വി​ലും ചാ​പ്പ​ന്തോ​ട്ട​ത്തും ചെ​റി​യ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. പ്ര​ദേ​ശ​ത്തെ റോ​ഡ്​ ഒ​ഴു​കി​പ്പോ​യി. തൊ​ട്ടി​ൽ​പാ​ലം പു​ഴ​ക്ക​ര​യി​ൽ ചോ​യി​ച്ചു​ണ്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ 12 ക​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മു​ള​വ​ട്ട​ത്ത്​ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ആ​റ്​ വീ​ടു​ക​ളി​ൽ​നി​ന്ന്​ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ചു​രം റോ​ഡ്​ പ​ല​ഭാ​ഗ​ത്തും ത​ക​ർ​ന്നി​ട്ടു​ണ്ട്. വെ​ള്ള​പ്പാ​ച്ചി​ലി​ൽ മു​വ​ട്ടം-​ചീ​ളി​യാ​ട്ട്​ റോ​ഡ്​ ത​ക​ർ​ന്നു.

തൊട്ടിൽപാലം–വയനാട് റോഡിൽ യാത്രക്ക് നിയന്ത്രണം

കോഴിക്കോട്​: മലയോര മേഖലകളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായ സാഹചര്യത്തിൽ തൊട്ടിൽപാലം-വയനാട് റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത യാത്രകൾ നിരോധിച്ച് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്​ഡി ഉത്തരവിറക്കി. നവംബർ നാലു വരെ ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്​. തൊട്ടിൽപാലം-വയനാട് റോഡിൽ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിങ്​ പൊട്ടിപ്പൊളിഞ്ഞതിനാലും ഈ ഭാഗങ്ങളിൽ മഴ തുടർന്നാൽ പല ഭാഗങ്ങളിലും മരങ്ങളും വലിയ പാറക്കല്ലുകളും ഏതു നിമിഷവും റോഡിലേക്കു വീഴാൻ സാധ്യതയുള്ളതിനാലുമാണ് നടപടി. മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുകയും ഉദ്യോഗസ്ഥരുടെ നിർദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ബാലുശ്ശേരിക്കടുത്ത്​ ഉരുൾപൊട്ടൽ

ബാലുശ്ശേരി: കുറുമ്പൊയിൽ തോരാട് മലയിൽ ഉരുൾ പൊട്ടി വീടിന് നാശം. പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട തോരാട് ഹെയർപിൻ വളവിനടുത്ത് ഇന്നലെ വൈകീട്ട് മൂന്നര യോടെയാണ് ഉരുൾ പൊട്ടിയത്. 200 മീറ്ററോളം ഉയരത്തിൽ നിന്ന്​ മലയിടിഞ്ഞ് മണ്ണും കല്ലും ചെളിയുമടക്കം വളവിനടുത്തുള്ള വീട്ടിന്റെ പിറകിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീട്ടുടമ കോഴിക്കോട് ഗാന്ധിനഗർ കോളനിയിലെ ജലാലുദ്ദീനും ഭാര്യ ജമീലയും പണിക്കാരായ ബാബു, ചിത്രലേഖ എന്നിവരും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

മണ്ണും ചെളിയും കുത്തിയൊഴുകുന്ന ഇരമ്പൽ കേട്ട് വീട്ടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു ഇവർ.ജലാലുദ്ദീനും ഭാര്യയും ഇന്നലെ ഉച്ചയോടെ തോരാട്ടെക്ക് താമസിക്കാനായെത്തിയതാണ്. വീട്ടിനു മുമ്പിൽ നിർത്തിയിട്ടിരുന്ന കാറടക്കം ചെളിയിൽ താഴ്ന്ന​​ു. വീട്ടിനു പിറകിലും മുറ്റത്തുമായി ഒരാൾ പൊക്കത്തിൽ മണ്ണും ചെളിയും കടപുഴകിയ മരങ്ങളും കുത്തിയൊഴുകിയെത്തി. തൊട്ടടുത്ത് വയലടയിലേക്കുള്ള ഹെയർപിൻ വളവിലെ റോഡിലേക്കും മണ്ണിടിഞ്ഞ് വീണതിനാൽ ഇതിലൂടെയുള്ള ഗതാഗതവും സ്തംഭിച്ചു. നരിക്കുനിയിൽ നിന്നെത്തിയ അഗ്​നിശമന രക്ഷാ സംഘത്തിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. ചെളിയിൽ കുടുങ്ങിയ കാറും പുറത്തെടുത്ത് റോഡിലെത്തിച്ചു. ബാലുശ്ശേരിയിൽ നിന്നുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിന് സഹായിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തോരാട് വയലടഭാഗത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഇന്നലെ ഉച്ചയോടെ വീണ്ടും മഴ തുടങ്ങിയിരുന്നു. ഉരുൾപൊട്ടലിനെ തുടർന്നു തോരാട് ഭാഗത്തുള്ള ആറോളം കുടുംബങ്ങൾ ഭീഷണിയിലാണ്. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ മറ്റു കുടുംബങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം.

തോരാട് ഉരുൾപൊട്ടൽ; പാലംതല പ്രദേശത്ത് വെള്ളം കയറി

ബാലുശ്ശേരി: കാന്തലാട് തോരാട് മലയിൽ ചൊവ്വാഴ്​ച വൈകീട്ട് മൂന്നരയോടെ​ ഉരുൾ പൊട്ടി മലയിൽനിന്ന്​ മണ്ണും ചളിയും കുത്തിയൊഴുകി. ഇതോടെ താഴെ കുറുമ്പൊയിലിനു സമീപ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പൊടുന്നനെ എത്തിയ വെള്ളം ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കി. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ പാലം തലക്കൽ, മനത്താം വയൽ പ്രദേശങ്ങളിൽ പറമ്പുകളിലും വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ സ്ഥലങ്ങൾ കിനാലൂർ വില്ലേജ് ഓഫിസർ വഹാബ്, വില്ലേജ് അസിസ്​റ്റൻറ്​ പി. മനോജ്, വാർഡ്​ മെംബർമാരായ സാജിത കൊല്ലരുകണ്ടി, ഷൈബാസ് എന്നിവർ സന്ദർശിച്ചു.


ഉരുൾപൊട്ടൽ: സന്നദ്ധ പ്രവർത്തകരുടെ കൈമെയ്​ മറന്ന രക്ഷാ പ്രവർത്തനം

കു​റ്റ്യാ​ടി: വ​യ​നാ​ട്​ ചു​രം റോ​ഡി​ൽ മു​വ​ട്ട​ത്ത്​ ഉ​രു​ൾ​പൊ​ട്ടി​യ​പ്പോ​ൾ വി​വി​ധ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ​ത്​ കൈ​മെ​യ്​ മ​റ​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ക​ന​ത്ത​മ​ഴ​യി​ൽ ഉ​യ​ര​ത്തി​ലു​ള്ള വെ​ള്ളു​വ​ൻ​കു​ന്ന്​ ഇ​ടി​ഞ്ഞ്​ മ​ല​വെ​ള്ള​ത്തോ​ടൊ​പ്പം കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും ഇ​ര​ച്ചെ​ത്തി റോ​ഡ്​ പു​ഴ സ​മാ​ന​മാ​വു​ക​യാ​യി​രു​ന്നു. കാ​ൽ​ന​ട യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​വും​വി​ധം റോ​ഡ്​ ഉ​ഴു​തു​മ​റി​ച്ച​പോ​ലെ​യാ​യി. ക​ന​ത്ത മ​ഴ​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടാ​മെ​ന്ന്​ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും സ​ധൈ​ര്യം എ​ല്ലാ വി​ഭാ​ഗ​വും സേ​വ​ന​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. തൊ​ട്ടി​ൽ​പാ​ലം, കു​റ്റ്യാ​ടി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​നും അ​ഗ്​​നി​ര​ക്ഷാ​സേ​ന​ക്കും ഒ​പ്പം ക​ന​ത്ത മ​ഴ​യെ അ​വ​ണി​ച്ച്​ രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത്​​ അ​ധി​കം താ​മ​സ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​വു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​താ​ണ്. വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളാ​ണ്​ റോ​ഡി​ൽ പ​തി​ച്ച​ത്. ഇ​വ​യി​ൽ മി​ക്ക​തും റോ​ഡ​രി​കി​ലെ പു​ഴ​യി​ലും വീ​ണു.

കു​റ്റ്യാ​ടി​യി​ൽ​നി​ന്ന്​ ജ​ന​കീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ഡി.ൈ​വ.​എ​ഫ്.​ഐ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. േറാ​ഡ്​ അ​ല​​ങ്കോ​ല​പ്പെ​ട്ട​തി​നാ​ൽ മ​ണ്ണു​മാ​ന്തി​ക്ക്​ എ​ളു​പ്പം സ്​​ഥ​ല​ത്തെ​ത്താ​നാ​യി​ല്ല. അ​തു​വ​രെ ക​ല്ലും മ​ണ്ണും നീ​ക്കി​യ​ത്​ ഇ​വ​രാ​യി​രു​ന്നു. നാ​ദാ​പു​ര​ത്തു​നി​ന്ന്​ സ്​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ ജാ​ഫ​ർ സാ​ദി​ഖി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ൈവ​കീ​ട്ട്​ അ​ഞ്ചി​ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​േ​സ​ന രാ​ത്രി വൈ​കി​യാ​ണ്​ തി​രി​ച്ചു​പോ​യ​ത്. എ​സ്.െ​എ രാ​ധാ​കൃ​ഷ്​​ണ‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നും മ​റ്റു​മാ​യി തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സും വൈ​കും വ​രെ സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. കു​റ്റ്യാ​ടി-​വ​യ​നാ​ട്​ റൂ​ട്ടി​ൽ ഗ​താ​ഗ​തം നി​ല​ച്ച​തി​നാ​ൽ നി​ര​വ​ധി​പേ​ർ വ​ഴി​യി​ൽ കു​ടു​ങ്ങി. രാ​ത്രി ഏ​ഴി​ന്​ തൊ​ട്ടി​ൽ​പാ​ലം ഡി​പ്പോ​യി​ൽ​നി​ന്ന്​ മാ​ന​ന്ത​വാ​ടി​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു.

Show Full Article
TAGS:adivaram town heavy rain 
News Summary - Heavy rain: Floods hit Adiwaram town
Next Story