വൈദ്യുതി വിതരണ സംവിധാനം പൂർവസ്ഥിതിയിലാക്കാൻ നടപടി
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ തകർന്ന സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർവസ്ഥിതിയിലാക്കാൻ കെ.എസ്.ഇ.ബി. എല്ലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും സഹകരണം അഭ്യർഥിച്ച് കെ.എസ്.ഇ.ബി സി.എം.ഡി എൻ.എസ്. പിള്ള സംഘടന നേതാക്കളുടെ യോഗം വിളിച്ചു. എല്ലാ ജീവനക്കാരും എല്ലാ ദിവസങ്ങളിലും ഓഫിസുകളിൽ ആവശ്യമെങ്കിൽ എത്തണമെന്നും വ്യക്തിപരമായ അസൗകര്യങ്ങൾ മാറ്റിവെച്ച് അവധി പോലും എടുക്കാതെ പുനർനിർമാണ പ്രക്രിയയിൽ പങ്കെടുക്കണമെന്നും സി.എം.ഡി ജീവനക്കാരോട് അഭ്യർഥിച്ചു.
പേമാരിയിൽ വൈദ്യുതി തടസ്സം പുനഃസ്ഥാപിക്കുന്ന വേളയിൽ അപകടത്തിൽ മരിച്ച രണ്ടു ജീവനക്കാരുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. സമയബന്ധിതമായി സുരക്ഷിതമായനിലയിൽ വൈദ്യുതി ശൃംഖല പുനർനിർമിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി എത്രയും പെട്ടെന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുമുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കും. വിരമിച്ചവരുടെ സേവനം ആവശ്യമുള്ളിടത്തെല്ലാം ഉപയോഗപ്പെടുത്തും.
വീടുകളിൽ തിരികെ എത്തുന്ന ഉപഭോക്താക്കൾ വയറിങ് അടക്കമുള്ള സംവിധാനത്തിെൻറ സുരക്ഷ ഉറപ്പാക്കണമെന്നും അതിനാവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും കെ.എസ്.ഇ.ബി ജീവനക്കാർ നൽകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ആവശ്യമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിെൻറ സഹായവും ആവശ്യപ്പെടും.
പ്രാഥമിക കണക്കനുസരിച്ച് ഉൽപാദന നഷ്ടം കൂടാതെ ഏകദേശം 350 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
