ദുരിതാശ്വാസപ്രവർത്തനത്തെ പരിഹസിച്ച ട്രഷറി ജീവനക്കാരന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പരിഹാസം നടത്തിയ ജീവനക്കാരനെ ട്രഷറിവകുപ്പ് ഡയറക്ടർ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനും ഇപ്പോള്‍ കോഴിക്കോട് പെന്‍ഷന്‍ പേമെൻറ് സബ് ട്രഷറിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ബോബന്‍ ജോണിനാണ് സസ്പെൻഷൻ.
സർക്കാറിെനയും ജീവനക്കാരെയും സന്നദ്ധസംഘടനകളെയും പരിഹസിച്ചും അവരുടെ പ്രവർത്തനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും ഫേസ്ബുക്ക് പോസ്റ്റിട്ടതായി ട്രഷറി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഇത് ഗുരുതര അച്ചടക്കരാഹിത്യവും കൃത്യവിലോപവും സർക്കാർ ജീവനക്കാരന് യോജിക്കാത്തതുമാണ്.
സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും ദുരിതത്തിലായ ജനങ്ങളുടെയും ദുരിതാശ്വസപ്രവർത്തനം നടത്തുന്ന സർക്കാറിെൻറയും ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും മനോവീര്യവും ആവേശവും തകർക്കുംവിധമുള്ള കുറ്റമാണ് ഉണ്ടായത്. ഇത് ഗുരുതര പെരുമാറ്റച്ചട്ടലംഘനവും സർക്കാർ സേവനവ്യവസ്ഥകൾക്ക് വിരുദ്ധവുമാണെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
