ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതെമന്ന് എണ്ണ കമ്പനികൾ
text_fieldsകൊച്ചി: പ്രളയത്തെ തുടർന്ന് ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം അനാവശ്യമെന്നും പെട്രോൾ പമ്പുകളിൽ തിരക്കുകൂേട്ടണ്ടതില്ലെന്നും എണ്ണ കമ്പനികൾ. കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമമുണ്ടായേക്കുമെന്ന പ്രചാരണങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ രണ്ടു ദിവസമായി പമ്പുകളിൽ വൻ തിരക്കാണ്. വാഹനങ്ങളുടെ നീണ്ട നിരയാണ് പമ്പുകൾക്ക് മുന്നിൽ. എന്നാൽ, ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം വേണ്ടതില്ലെന്ന് എണ്ണ കമ്പനി അധികൃതർ അറിയിച്ചു. സാധാരണ നൽകാറുള്ളതിന് പുറമെ ആവശ്യെമങ്കിൽ അടിയന്തര സാഹചര്യം നേരിടാൻ അധിക ഇന്ധനവും നൽകാനാണ് തീരുമാനമെന്ന് െഎ.ഒ.സി, എച്ച്.പി.സി അധികൃതർ പറഞ്ഞു.
ഇന്ധനവിതരണം തടസ്സപ്പെടുമെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. നിലവിൽ വിതരണകേന്ദ്രങ്ങളിലെല്ലാം മതിയായ അളവിൽ ഇന്ധനം സംഭരിച്ചിട്ടുണ്ട്. റിഫൈനറികൾ അടക്കമുള്ള സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന സൈന്യമടക്കമുള്ളവർക്ക് തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു. ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവരുടെ കീഴിലുള്ള ഇന്ധനവിതരണ ശൃംഖലയും തടസ്സമില്ലാതെ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
