രക്ഷാപ്രവർത്തനത്തിെൻറ പുരോഗതി മണിക്കൂറുതോറും നൽകാൻ നിർദേശിച്ചു- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതികൾ തുടരുന്നതിനിടെ രക്ഷാപ്രവർത്തനത്തിെൻറ പുരോഗതി മണിക്കൂറുതോറും നൽകാനും ഒാരോ നാല് മണിക്കൂർ കൂടുേമ്പാഴും സമഗ്ര റിപ്പോർട്ട് നൽകാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിൽ അതീവ ഗുരുതരസ്ഥിതിയാണുള്ളത്. 2.30 ലക്ഷം പേരാണ് ദുരിതാശ്വാസക്യാമ്പുകളിൽ. ഇൗ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ അപ്പപ്പോൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാല് ജില്ലകളില്‍ ആയിരക്കണക്കിന് പേർ കെട്ടിടങ്ങളുടെ മുകളിലും മറ്റും ഒറ്റപ്പെട്ട നിലയിലാണ്. അവരെ അടിയന്തരമായി രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.
റാന്നി, കോഴഞ്ചേരി പ്രദേശങ്ങളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും ചെങ്ങന്നൂരും തിരുവല്ലയിലും ജലമൊഴുക്ക് ശക്തമാണ്. ചാലക്കുടി ആറിലും പെരിയാറിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ നിർദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും തങ്ങളുടെ അടുത്തേക്ക് വെള്ളം വരില്ലെന്ന നിലപാട് എടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണവും വെള്ളവും ഹെലികോപ്ടറിലൂടെയും ബോട്ടുകളിലൂടെയും എത്തിച്ചുവരുകയാണ്. ചില സ്ഥലങ്ങളില്‍ ഹെലികോപ്ടറിലൂടെ ഭക്ഷ്യവസ്തുക്കള്‍ ആകാശത്ത് നിന്ന് ഇട്ടുകൊടുക്കും. സംസ്ഥാനസംവിധാനങ്ങള്ക്കുപുറമേ കേന്ദ്ര ഭക്ഷ്യസംസ്കരണ വിതരണ വകുപ്പ് ഒരു ലക്ഷം ഭക്ഷണപ്പൊതി ലഭ്യമാക്കി. ഡി.ആർ.ഡി.ഒയും ഭക്ഷണപ്പൊതി നൽകും.
ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കാൻ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്കി. ദുരന്തത്തിെൻറ വ്യാപ്തി ഉള്‍ക്കൊണ്ടുള്ള പ്രതികരണമാണ് കേന്ദ്ര സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി സ്ഥിതിഗതികള്‍ സംസാരിച്ചു. കൂടുതൽ ഹെലികോപ്ടർ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂർ, ചാലക്കുടി മേഖലകളിൽ ബോട്ടുകൾ എത്താത്ത സ്ഥലങ്ങളിലുള്ളവരെ ഹെലികോപ്ടർ വഴി രക്ഷപ്പെടുത്തിവരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പെരിങ്ങൽകുത്ത് അണക്കെട്ടിന് ബലക്ഷയമുണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അണക്കെട്ടിന് ഒരു കുഴപ്പവുമില്ല. അപ്പർഷോളയാറിലെ വെള്ളം കൂടി ചാലക്കുടിപ്പുഴയിൽ ഒന്നിച്ചുവന്നു. നെടുമ്പാശ്ശേരി വിമാനത്താവളം ഇപ്പോൾ ആര് വിചാരിച്ചാലും പ്രവർത്തനക്ഷമമാകില്ല. കൊച്ചി നാവിക വിമാനത്താവളത്തിൽ യാത്രാസൗകര്യം ഒരുക്കാൻ പ്രയാസമാണ്. സംസ്ഥാനത്ത് ഇന്ധനക്ഷാമമുണ്ട്. റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതാണ് കാരണം. റോഡുകൾ ഗതാഗതയോഗ്യമായി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനക്കമ്പനികൾ അമിതചാർജ് ഇൗടാക്കില്ലെന്ന് ഉറപ്പു കിട്ടി
തിരുവനന്തപുരം: സിയാൽ വിമാനത്താവളം അടച്ചതിനാൽ കൊച്ചി നാവിക വിമാനത്താവളം ഉപയോഗിക്കണമെന്ന സംസ്ഥാനത്തിെൻറ ആവശ്യം സിവിൽ ഏവിയേഷൻ മന്ത്രാലയം അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിയാൽ വിമാനത്താവളത്തിലുള്ള സി.ഐ.എസ്.എഫിനെ സുരക്ഷകാര്യങ്ങൾക്കായി നാവിക വിമാനത്താവളത്തിലേക്ക് തൽക്കാലം മാറ്റി നിയോഗിക്കും. ഈ തീരുമാനം പ്രാവർത്തികമാകുമ്പോൾ ചെറിയ വിമാനങ്ങൾക്ക് നാവിക വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയും. ഈ പ്രതിസന്ധിഘട്ടത്തിൽ വിമാനക്കമ്പനികൾ യാത്രക്കാരിൽനിന്ന് അമിത ചാർജ് ഈടാക്കുന്ന പ്രശ്നം മന്ത്രാലയത്തിെൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തിരുവനന്തപുരം-ഡൽഹി റൂട്ടിൽ പരമാവധി 10,000 രൂപ നിരക്ക് നിശ്ചയിക്കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ നിരക്കിന് ആനുപാതികമായി മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള നിരക്കും പരിമിതപ്പെടുത്തുമെന്ന് മന്ത്രാലയം ഉറപ്പു നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ ക്ഷാമമില്ലെന്നും അത് എത്തിക്കാനുള്ള ബുദ്ധിമുട്ടുണ്ടെന്നും അതു പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി രാജു ഉടൻ മടങ്ങിയെത്തും
തിരുവനന്തപുരം: നേരത്തേ നിശ്ചയിച്ച പരിപാടിയുടെ ഭാഗമായാണ് മന്ത്രി കെ. രാജു വിദേശത്ത് പോയതെന്നും അദ്ദേഹം ഉടൻതന്നെ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി. പ്രളയക്കെടുതിക്കിടയിൽ ഒരുമന്ത്രിയും വിദേശത്തേക്ക് പോയതായി തെൻറ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വനംവകുപ്പ് രാജു നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിെൻറ മുഖ്യചുമതലയുള്ള റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ മുഖ്യമന്ത്രി ശാസിെച്ചന്ന് ചില ദൃശ്യമാധ്യമങ്ങൾ നൽകിയ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നൽകി. രക്ഷാപ്രവർത്തനത്തിൽ സ്തുത്യർഹമായ പങ്കാണ് കുര്യൻ നിർവഹിക്കുന്നത്. നല്ല ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ദേഹത്തെ ആക്ഷേപിക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
