10 നാൾ: 178 മരണം; ക്യാമ്പിൽ 3.14 ലക്ഷം പേർ
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ രക്ഷിക്കാൻ യുദ്ധസമാനമായി രക്ഷാപ്രവർത്തനങ്ങൾ തുടരുേമ്പാഴും ദുരിതത്തിെൻറയും നാശനഷ്ടത്തിെൻറയും വാർത്തകൾ നിലക്കുന്നില്ല. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 109 ആയി. ആഗസ്റ്റ് എട്ട് മുതൽ 17 വരെ കാലവര്‍ഷക്കെടുതിയില്‍ 178 പേര് മരിച്ചതായാണ് കണക്ക്. സൈന്യത്തിെൻറയും സന്നദ്ധസംഘടനകളുെടയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച അതിരാവിലെ മുതല്‍ ഹെലികോപ്ടറും ബോട്ടുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 22 ലധികം ഹെലികോപ്ടറുകളും 150 ല്‍പരം ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പത്തനംതിട്ടയിലും ആലപ്പുഴയിലും അധികമായി രണ്ട് ഹെലികോപ്ടറുകള്‍ കൂടി എത്തിയിട്ടുണ്ട്. അതേസമയം, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരുടെ നില പരിതാപകരമാണ്. ഭക്ഷണമോ മരുന്നോ ഇല്ലാതെ മിക്കവരും അവശരായിരിക്കുകയാണ്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ 2094 ദുരിതാശ്വാസ ക്യാമ്പുകളിലായി 70,085 കുടുംബങ്ങളിൽ നിന്നുള്ള 3,14,391 പേര് കഴിയുന്നുവെന്നാണ് ഒൗദ്യോഗിക കണക്ക്. മെയ് 24 മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴക്കെടുതി മൂലം 324 പേർ മരിച്ചു. വ്യോമസേനയുടെ 11 ഹെലികോപ്ടറുകള്‍ കൂടി സജ്ജമായി. ആര്‍മിയുടെ 16 ടീമുകള്‍ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്നുണ്ട്. നാവികസേനയുടെ 13 ടീം തൃശൂരിലും 10 ടീം വയനാട്ടിലും നാല് ടീം ചെങ്ങന്നൂരിലും 12 ടീം ആലുവയിലും മൂന്ന് ടീം പത്തനംതിട്ടയിലും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മൂന്ന് ടീമുകള്ക്കുപുറമേ മൂന്ന് ഹെലികോപ്ടറുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡ് 28 കേന്ദ്രങ്ങളിലുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ 39 ടീമുകള്ക്കുപുറെമ 16 ടീമും ഉടന്‍ എത്തിച്ചേരും. 5000 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും കൂടി രക്ഷാപ്രവർത്തനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് നാലായിരത്തോളം പേരെയും നാവികസേന 550 പേരെയും ഇതിനോടകം രക്ഷപ്പെടുത്തിയതായാണ് ഒൗദ്യോഗിക കണക്ക്. എറണാകുളം, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ഇേപ്പാൾ പ്രശ്നം രൂക്ഷമായുള്ളത്. പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജലനിരപ്പ് ഉയരുന്നതാണ് പ്രളയം രൂക്ഷമാക്കിയത്. ആഴപ്പുഴ വേമ്പനാട്ടുകായലിലും ജലനിരപ്പ് ഉയരുന്നു. ഭാരതപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഉത്തരവായിട്ടുണ്ട്. പഞ്ചായത്ത് ജീവനക്കാരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി.
കാസർകോട്
ഇതുവരെ മരിച്ചവർ: 13
വീട് നഷ്ടപ്പെട്ട
കുടുംബങ്ങൾ -47
ഭാഗികമായി തകർന്ന് -267
ദുരിതാശ്വാസ ക്യാമ്പുകൾ -രണ്ട്
കുടുംബങ്ങൾ 35
ക്യാമ്പിലുള്ള
ആളുകൾ-322
ബന്ധുവീടുകളിൽ-58
കൃഷിനശിച്ചത് -519 ഏക്കർ.
നഷ്ടം -25കോടി
•ജില്ലയിൽ മഴക്ക് ശമനം
•ദുരിതാശ്വാസ ക്യാമ്പിൽ 377 പേർ
•വ്യാപക കൃഷിനാശം
കണ്ണൂർ
ഇതുവരെ മരിച്ചവർ: 26
പരിക്കേറ്റവർ: 25
കെടുതിബാധിത വില്ലേജ്: 17
വീട് പൂർണമായും തകർന്നത്: 62
വീട് ഭാഗികമായി തകർന്നത്: 1138
ദുരിതാശ്വാസ ക്യാമ്പുകൾ: 22
ദുരിതാശ്വാസ ക്യാമ്പിലെത്തിയ
കുടുംബങ്ങൾ: 681
ദുരിതാശ്വാസ ക്യാമ്പിൽ
എത്തിയവർ: 2035
പ്രളയബാധിത കാർഷിക
വ്യാപ്തി: 733 ഹെക്ടർ
കാർഷിക നാശനഷ്ടം:
2306.46 ലക്ഷം
റോഡും പാലങ്ങളും
നഷ്ടം: 180.47 കോടി
•മലയോരത്ത് മഴ കുറഞ്ഞു
•നദികൾ കരകവിഞ്ഞൊഴുകുന്നു
കോഴിക്കോട്
ഇതുവരെ മരിച്ചവർ: 11
പരിക്കേറ്റവർ -19
പൂർണമായി തകർന്ന വീടുകൾ -96
വീട് ഭാഗികമായി തകർന്നത് -2585
ദുരിതാശ്വാസ ക്യാമ്പുകൾ -267
ക്യാമ്പിലെ കുടുംബങ്ങൾ -6800
ക്യാമ്പിലുള്ള ആളുകൾ -23,951
•മഴയുടെ ശക്തി കുറഞ്ഞു
•കരകവിഞ്ഞ പുഴകളിൽ
വെള്ളമിറങ്ങി
•500 കോടി രൂപയുടെ നഷ്ടം
•വയനാട് ഭാഗത്തേക്ക് ഗതാഗതം സുഗമം
•െക.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ തൃശൂർവരെയും തലശ്ശേരിവരെയും ഒാടി
•മംഗലാപുരം ഭാഗത്തേക്ക്
പ്രേത്യക പാസഞ്ചർ ട്രെയിനുകൾ
•ദുരിതാശ്വാസപ്രവർത്തനങ്ങൾ ഉൗർജിതം
•90 വില്ലേജുകൾ ദുരിതബാധിതം
മലപ്പുറം
ഇതുവരെ മരിച്ചവർ: 46
വീട് പൂർണമായി തകർന്നത് - 110
ഭാഗികമായി തകർന്നത്- 1459
ദുരിതാശ്വാസ ക്യാമ്പുകൾ- 143
കുടുംബങ്ങൾ- 2434
മൊത്തം ആളുകൾ-22086
മഴയുടെ അളവ്- 2008.08 മി.മീ
വ്യാഴാഴ്ചത്തെ മഴ - 202.08 മി.മീ
•ജില്ലയിൽ രണ്ടു മരണം കൂടി
•കുഴിമണ്ണയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിെൻറ
മൃതദേഹം കിട്ടി
•പൊന്നാനി, പുറത്തൂർ,
കുറ്റിപ്പുറം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി
•കുറ്റിപ്പുറം, പൊന്നാനി നഗരം വെള്ളത്തിൽ
•കാളികാവിൽ സൈന്യം നിർമിച്ച
പാലം ഒലിച്ചുപോയി
•പുറത്തൂരിൽ ഭാരതപ്പുഴ
കരകവിഞ്ഞു
•ഭുവനേശ്വർ, പുണെ, പാറ്റ്ന
എന്നിവിടങ്ങളിൽ നിന്നായി 400
സൈനികർ കരിപ്പൂർ ഹജ്ജ് ഹൗസിൽ
•മലപ്പുറം താലൂക്ക് ആശുപത്രി
ഒഴിപ്പിച്ചു
•വെള്ളം കയറിയ ഡി.ഡി.ഇ
ഒാഫിസ് ഫയലുകൾ മാറ്റി
വയനാട്
ഇതുവരെ മരിച്ചവർ: 10
പരിക്കേറ്റവർ -46
തകർന്ന വീടുകൾ -308
ഭാഗികമായി തകർന്നത് -954
ദുരിതാശ്വാസ ക്യാമ്പുകൾ -210
കുടുംബങ്ങൾ -7596
ക്യാമ്പുകളിലുള്ള
ആളുകൾ -27,167
ദുരിതബാധിത
വില്ലേജുകൾ -49
•വയനാട്ടിൽ മഴക്ക് ശക്തി കുറഞ്ഞു; താഴ്ന്ന
പ്രദേശങ്ങൾ വെള്ളത്തിനടിയിൽ തന്നെ
•മാനന്തവാടി പഞ്ചാരെക്കാല്ലിയിൽ ഉരുൾപൊട്ടി
നാലു വീടുകൾ മണ്ണിനടിയിലായി; ആളപായമില്ല
•210 ദുരിതാശ്വാസ ക്യാമ്പുകളിലായി 7596
കുടുംബങ്ങൾ, 27,167 പേർ
•ബാണാസുര സാഗർ, കാരാപ്പുഴ ഡാമുകളുടെ
ഷട്ടറുകൾ താഴ്ത്തി
•പേര്യ, പാൽചുരം ഒഴിച്ചുള്ള ചുരങ്ങളിൽ
ഗതാഗത തടസ്സമില്ല
തൃശൂർ
ഇതുവരെ മരിച്ചവർ: 28
പരിക്കേറ്റവർ - 65
തകർന്ന വീടുകൾ - 367
ഭാഗികമായി തകർന്നത് - 254
ദുരിതാശ്വാസ ക്യാമ്പ് - 372
ക്യാമ്പിലുള്ള കുടുംബം - 5,546
ക്യാമ്പിലുള്ള ആളുകൾ - 28,300
•ചാലക്കുടിയിൽ വീടിടിഞ്ഞ് അമ്മയും മകനും മരിച്ചു
•കൊടുങ്ങല്ലൂർ ആല ഗോതുരുത്തിൽ യുവാവ് മുങ്ങി മരിച്ചു
•കുറാഞ്ചേരി ഉരുൾപൊട്ടൽ: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു
•ദേശമംഗലം പള്ളം ഉരുൾപൊട്ടൽ: തിരച്ചിൽ തുടരുന്നു
•ഒറ്റപ്പെട്ട് ആയിരങ്ങൾ
•തൃശൂർ-പാലക്കാട് ദേശീയപാത അടഞ്ഞുതന്നെ
•തൃശൂരിൽനിന്ന് ഷൊർണൂർ, കോഴിക്കോട്, ഗുരുവായൂർ, എറണാകുളം റൂട്ടിലും ബസ് സർവീസില്ല
•ട്രെയിൻ ഗതാഗതവും സ്തംഭനത്തിൽ
•ചാലക്കുടിയിൽ കൂടുതൽ കോപ്റ്ററും ബോട്ടും
എറണാകുളം
ഇതുവരെ മരിച്ചവർ: അഞ്ച്
ദുരിതാശ്വാസ ക്യാമ്പുകൾ 416
കുടുംബങ്ങൾ- 41093
മൊത്തം ആളുകൾ 142022
•ഒരു മരണം; രക്ഷാപ്രവർത്തനത്തിനിടെ രണ്ടു പേരെ കാണാതായി
•1.19 ലക്ഷം പേർ ക്യാമ്പിൽ
•വെള്ളം ഉയർന്നുതന്നെ
•അവശ്യവസ്തുക്കൾക്ക് ക്ഷാമം
•രക്ഷാ ദൗത്യവുമായി ഹെലികോപ്ടറുകൾ
•പലയിടത്തും വൈദ്യുതി നിലച്ചു
•വാർത്താവിനിമയ സംവിധാനങ്ങളും
തകരാറിൽ
•ഇടമലയാറിലും ഭൂതത്താൻകെട്ടിലും ജലനിരപ്പിൽ നേരിയ കുറവ്
•വടക്കൻ കേരളവുമായി ബന്ധമറ്റു
•കോട്ടയത്തേക്കും ഗതാഗതം ഭാഗികം
പാലക്കാട്
ഇതുവരെ മരിച്ചവർ: 12
പരിക്കേറ്റവർ -06
വീട് തകർന്നവർ -179
ഭാഗികമായി തകർന്ന വീടുകൾ -1479
ദുരിതാശ്വാസ ക്യാമ്പിലുള്ളവർ -9051
ക്യാമ്പുകളുടെ എണ്ണം -99
പ്രളയബാധിത പ്രദേശങ്ങൾ -157
•മഴക്ക് ശമനം.
•കാണാതായ മൂന്നുപേരുടെ മൃതദേഹം
കണ്ടെത്തി; രണ്ടുപേരെ കാൺമാനില്ല.
•പറമ്പിക്കുളത്ത് മണ്ണിടിച്ചിൽ; ഗതാഗത സ്തംഭനം.
•നെല്ലിയാമ്പതിയിൽ അമ്പതിടത്ത് ഉരുൾപൊട്ടി.
ഇടുക്കി
ഇതുവരെ മരിച്ചവർ: 41
പ്രളയബാധിത വില്ലേജുകൾ -36
ദുരിതാശ്വാസ ക്യാമ്പുകൾ -174
ക്യാമ്പിലുള്ളവർ -8743
കാണാതായവർ-10
പരിക്കേറ്റവർ -63
•ഇന്ന് നാലുമരണം കൂടി; കാണാതായ 10 പേർക്കായി തിരച്ചിൽ
•മഴക്ക് ശമനം
•മൂന്ന് ദിവസമായി പഴയ മൂന്നാർ വെള്ളത്തിൽ
•ഇടുക്കി കലക്ടറേറ്റ് ഒറ്റപ്പെട്ട നിലയിൽതന്നെ
•അടിമാലിയിലും കട്ടപ്പനയിലും ബഹുനില കെട്ടിടം ഉരുൾപൊട്ടലിൽ തകർന്നു
•മൂലമറ്റത്തെ ക്യാമ്പിൽ
ഹൃദയാഘാതത്തെ തുടർന്ന്
കർഷകൻ മരിച്ചു
•മൂന്നാറിൽ 150ലധികം വിനോദസഞ്ചാരികൾ കുടുങ്ങിയതായി
വിവരം

ആലപ്പുഴ
• അഞ്ചു മരണം
•കുട്ടനാട്ടിൽനിന്ന് ജനങ്ങൾ കൂട്ടപ്പലായനം ചെയ്യുന്നു
•ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് 2.9 ലക്ഷം ലിറ്റർ കുടിവെള്ളവുമായി പ്രത്യേക ട്രെയിൻ ശനിയാഴ്ച എത്തും
•തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളും തുറന്നു.
•കിഴക്കൻ മേഖല പൂർണമായും ഒറ്റപ്പെട്ടു, വെള്ളക്കെട്ടിന് ശമനമില്ല
•കടലിലേക്കുള്ള വെള്ളത്തിെൻറ ഒഴുക്ക് മന്ദഗതിയിലാണ്.
•വൈകീേട്ടാടെ പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും വെള്ളം ഉയർന്നു.
•ഹരിപ്പാട് ദേശീയപാതയിൽവരെ െവള്ളം കയറി. വെള്ളം ഇനിയും ഉയർന്നാൽ ഗതാഗതം മുടങ്ങും.
•ഉൾപ്രദേശങ്ങളിൽ നിരവധി വീടുകളിൽ ആളുകൾ ഒറ്റപ്പെട്ട് കിടക്കുകയാണ്.
കൊല്ലം
ഇതുവരെ മരിച്ചവർ- നാല്
ക്യാമ്പുകൾ -87
കുടുംബങ്ങൾ -3276
ക്യാമ്പിലെ അംഗങ്ങൾ -11,382
പൂർണമായി തകർന്ന വീടുകൾ -23
ഭാഗികമായി തകർന്ന വീടുകൾ -885
•രണ്ടുദിവസത്തിനിടെ രണ്ടുമരണം
•കല്ലടയാറും അച്ചൻകോവിലാറും ഇത്തിക്കരയാറും കരകവിഞ്ഞൊഴുകുന്നു
•ദുരിതം കൂടുതൽ ജില്ലയുടെ കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ
•ജില്ലയിൽ 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 6865 പേർ കഴിയുന്നു
•വ്യാപകമായി കൃഷി നശിച്ചു; നിരവധി വീടുകളും തകർന്നു
•തെന്മല ഡാമിെൻറ ഷട്ടർ 180 ൽ നിന്ന് 165 സെ.മീ. ആയി താഴ്ത്തി
•കിഴക്കൻമേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു
കോട്ടയം
ഇതുവരെ മരിച്ചവർ: ആറ്
പ്രളയബാധിത വില്ലേജുകൾ -49
ക്യാമ്പുകൾ -301
ക്യാമ്പിലെത്തിയ
കുടുംബങ്ങൾ -13813
ക്യാമ്പുകളിൽ കഴിയുന്നവർ-46873
•മഴക്ക് നേരിയ ശമനം
• മീനച്ചിൽ-മണിമല-പമ്പ-അഴുത-മീനന്തറ-കൊടൂർ ആറുകൾ കരകവിഞ്ഞൊഴുകുന്നു
•നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ
•വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകൾ വെള്ളത്തിനടിയിൽ
•ആലപ്പുഴ-ചങ്ങനാശ്ശേരി, കോട്ടയം-കുമരകം, പാലാ-തൊടുപുഴ, കറുകച്ചാൽ-നെടുങ്ങാടപ്പള്ളി, കോട്ടയം-തിരുവഞ്ചൂർ, കോട്ടയം-പരിപ്പ്, കോട്ടയം-എറണാകുളം, കോട്ടയം-കുമളി വാഹന സർവിസ് നിർത്തി
•കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ നഗരസഭകളിലെ താഴ്ന്നപ്രദേശങ്ങളും വിജയപുരം, മണർകാട്, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം, കല്ലറ, തലയോലപ്പറമ്പ്, തലയാഴം പഞ്ചായത്തുകളിലെ ചിലപ്രദേശങ്ങളും ഒറ്റപ്പെട്ടു
•ഇന്ധനക്ഷാമം രൂക്ഷം;
പെട്രോൾ പമ്പുകൾ പൂട്ടി
തിരുവനന്തപുരം
•ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു
•ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
• 83 ദുരിതാശ്വാസക്യാമ്പുകളിലായി 2347 കുടുംബങ്ങൾ
•7879 പേരെ മറ്റ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി
•പൂർണമായി തകർന്ന വീടുകൾ -70, ഭാഗികമായി തകർന്ന വീടുകൾ -1147
•അടിയന്തര സാഹചര്യം നേരിടാൻ ലോറികൾ, ട്രക്കുകൾ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയവ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കണമെന്ന് കാണിച്ച് ജില്ല കലക്ടർ വാഹന ഉടമകൾക്ക് നിർദേശം നൽകി.
•ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ സ്വകാര്യ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം നിറക്കുന്നതിന് മുൻഗണന നൽകണമെന്ന് നിർദേശം. ഓരോ പമ്പും കുറഞ്ഞത് 3000 ലിറ്റർ ഡീസലും 1000 ലിറ്റർ പെട്രോളും കരുതണം.
പത്തനംതിട്ട
ഇതുവരെ മരിച്ചവർ: 18
പ്രളയക്കെടുതി ബാധിത
വില്ലേജുകൾ -22
ദുരിതാശ്വാസ ക്യാമ്പുകൾ -262
ക്യാമ്പുകളിലുള്ളവർ -30,000
തകർന്ന വീടുകൾ -24
ഭാഗികമായി തകർന്നത് -7000
കൃഷിനാശം -2000 ഹെക്ടർ
• നദികളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി
•ദുരിതം കൂടുതൽ ആറന്മുള, തിരുവല്ല, റാന്നി, കോന്നി മേഖലകളിൽ
•ദുരിതാശ്വാസ ക്യാമ്പുകളിൽ 30,000ത്തോളം പേർ; ബന്ധുവീടുകളിലേക്ക് മാറിയവർ അതിലുമേറെ
•ആയിരങ്ങൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നു
•രക്ഷാപ്രവർത്തനത്തിന് സൈന്യവും ഹെലികോപ്ടറുകളും രംഗത്ത്
•രക്ഷാപ്രവർത്തനത്തിന് നീണ്ടകരയിൽനിന്ന് 50 ബോട്ട് എത്തിെച്ചന്ന് അധികൃതർ; എത്തിയത് 15 എണ്ണമെന്ന് നാട്ടുകാർ
•വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരും ക്യാമ്പുകളിലുള്ളവരും ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുന്നു
•ആറന്മുളയില് വ്യോമമാര്‍ഗം ഭക്ഷണം വിതരണം ചെയ്യുമെന്ന് അറിയിപ്പ്
•ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറി, ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
