പ്രളയത്തിൽ നീന്തി ആലുവ; വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങൾ
text_fieldsകൊച്ചി: നാല് ദിവസമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് അറുതിയില്ലാതെ ആലുവ. ഇപ്പോഴും വീടുകളിലും കെട്ടിടങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങളാണ്. പരിഭ്രാന്തരായ ജനം നാലുപാടും സഹായത്തിന് കൈകളുയർത്തി കാത്തിരിക്കുകയാണ്.
ഭക്ഷണവും വെള്ളവുമില്ലാതെ കെട്ടിടങ്ങൾക്കകത്തുപെട്ടുപോയ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ പട്ടിണിയിലാണ്. വെള്ളത്തിനടിയിലായ വീടുകളിലും കെട്ടിടങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും നിന്ന് രക്ഷപ്പെടുത്തിയവരെ ലോറികളിലും ബസുകളിലും മറ്റ് വലിയ വാഹനങ്ങളിലുമായി ക്യാമ്പുകളിലെത്തിച്ചു. രക്ഷപ്പെടുത്തിയവരിൽ ഏെറപ്പേരും രണ്ടുദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്നു.
െചാവ്വരയിലെ പള്ളിക്കെട്ടിടത്തിൽനിന്ന് രക്ഷപ്പെടുത്തിയ യുവതി മണിക്കൂറുകൾക്കുശേഷം പ്രസവിച്ചു. അഭയത്തിന് ആരെ വിളിക്കണമെന്നോ എന്താണ് ചുറ്റും നടക്കുന്നതെന്നോ അറിയാതെ അലമുറയിട്ട ആയിരങ്ങളായിരുന്നു വെള്ളിയാഴ്ചയും ആലുവയിലെ കാഴ്ച. ഏലൂക്കര, കയൻറിക്കര, കമ്പനിപ്പടി, കുഞ്ഞുണ്ണിക്കര, പറവൂർ കവല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
