Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാന പുഴയില്‍...

കാട്ടാന പുഴയില്‍ കുടുങ്ങി; ഡാം ഷട്ടര്‍ അടച്ച് രക്ഷിച്ചു 

text_fields
bookmark_border
കാട്ടാന പുഴയില്‍ കുടുങ്ങി; ഡാം ഷട്ടര്‍ അടച്ച് രക്ഷിച്ചു 
cancel

അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ കു​ടു​ങ്ങി​യ കാ​ട്ടാ​ന​ക്ക്​ ​ൈവ​ദ്യു​തി- വ​നം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഇ​ട​പെ​ട​ലി​ൽ പു​ന​ർ​ജ​ന്മം. വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി​യ ആ​ന ര​ക്ഷ​പ്പെ​ടാ​നു​ള്ള സ്വ​യം ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട്​ ഒ​​​​​​​​ഴു​കി​പ്പോ​കാ​റാ​യ ഘ​ട്ട​ത്തി​ലാ​ണ് പെ​രി​ങ്ങ​ല്‍കു​ത്ത് ഡാ​മി​​​െൻറ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം  ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം നീ​ണ്ടു. ആ​ന​ത്താ​ര​യി​ൽ രാ​ത്രി​യി​ല്‍ പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​കാം കു​ടു​ങ്ങി​യ​ത്. ആ​ന ഒ​ഴു​ക്കി​ൽ​പെ​ട്ടി​രു​ന്നെ​ങ്കി​ൽ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്ന്​ താ​ഴേ​ക്ക്​ പ​തി​ക്കു​മാ​യി​രു​ന്നു.

 വാ​ഴ​ച്ചാ​ലി​നും അ​തി​ര​പ്പി​ള്ളി​ക്കും ഇ​ട​യി​ല്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ ചാ​ര്‍പ്പ ഭാ​ഗ​ത്താ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ദി​വാ​സി​ക​ള്‍ ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട്​ പു​ഴ​യി​ലെ പാ​റ​യി​ല്‍ ക​യ​റി നി​ല്‍ക്കു​ക​യാ​യി​രു​ന്നു. ആ​ദി​വാ​സി​ക​ള്‍ വി​വ​രം അ​റി​യി​ച്ച പ്ര​കാ​രം ചാ​ര്‍പ്പ ഫോ​റ​സ്​​റ്റ് റേ​ഞ്ച് ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ വ​ന​പാ​ല​ക​ര്‍ പു​ഴ​യി​ല്‍നി​ന്ന് ക​യ​റ്റി​വി​ടാ​ന്‍ ചി​ല പൊ​ടി​ക്കൈ​ക​ൾ പ​യ​റ്റി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​ട​ക്ക്​ പു​ഴ​യി​ലേ​ക്കി​റ​ങ്ങു​ന്ന ആ​ന ശ​ക്ത​മാ​യ ഒ​ഴു​ക്കും ആ​ഴ​ക്കൂ​ടു​ത​ലും നി​മി​ത്തം പാ​റ​യി​ലേ​ക്ക് ത​ന്നെ പി​ന്‍വ​ലി​ഞ്ഞു. പെ​രി​ങ്ങ​ല്‍കു​ത്ത് ഡാം ​ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നാ​ൽ  പു​ഴ​യി​ൽ കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു.

വെ​ള്ളം ഒ​​​ഴ​ു​ക്ക്​ ശ​ക്​​തി​പ്പെ​ട്ട്​ അ​ധി​കം താ​മ​സി​യാ​തെ ആ​ന ഒ​ഴു​കി​പ്പോ​കു​മെ​ന്ന്  മ​ന​സ്സി​ലാ​ക്കി​യ വ​ന​പാ​ല​ക​ര്‍ പെ​രി​ങ്ങ​ല്‍ക്കു​ത്ത് ഡാം ​അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഷ​ട്ട​ര്‍ താ​ഴ്ത്താ​ന്‍ വൈ​ദ്യു​തി​വ​കു​പ്പ്​ അ​ധി​കൃ​ത​ര​ു​ടെ നി​ര്‍ദേ​ശം ല​ഭി​ക്ക​ണ​മെ​ന്ന്​ ത​ട​സ്സം ഉ​യ​ർ​ന്നു.   മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്തി​യാ​ല്‍ മാ​ത്ര​മെ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ക​യു​ള്ളൂ. ക​ന​ത്ത നീ​രൊ​ഴു​ക്കു​ള്ള ഡാ​മി​ൽ അ​ര മ​ണി​ക്കൂ​റി​ൽ ജ​ല​നി​ര​പ്പ് ഒ​രു മീ​റ്റ​ര്‍ ഉ​യ​രു​മെ​ന്ന​ത് പ്ര​ധാ​ന ത​ല​വേ​ദ​ന​യാ​യി.

ഗൗ​ര​വാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ വൈ​ദ്യു​തി വ​കു​പ്പ്​ രാ​വി​ലെ പ​ത്തോ​ടെ  ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്തി. കാ​ൽ​മ​ണി​ക്കൂ​റി​ൽ ചാ​ര്‍പ്പ ഭാ​ഗ​ത്തെ വെ​ള്ളം കു​റ​ഞ്ഞു തു​ട​ങ്ങി. വെ​ള്ളം ന​ന്നാ​യി കു​റ​ഞ്ഞ​പ്പോ​ഴും കാ​ട്ടാ​ന പാ​റ​യി​ല്‍ ത​ന്നെ നി​ല്‍ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ വ​ന​പാ​ല​ക​ര്‍ക്ക് മ​റ്റൊ​രു പൊ​ടി​ക്കൈ പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നു. പ​ട​ക്കം പൊ​ട്ടി​ച്ച് ഭ​യ​പ്പെ​ടു​ത്തി​യ​തോ​ടെ കാ​ട്ടാ​ന പേ​ടി​ച്ച് പു​ഴ ക​ട​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക്​ പാ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsathirappallyheavy rainmalayalam newsdisaster in kerala
News Summary - heavy rain disaster in kerala- kerala news
Next Story