ദുരിതാശ്വാസം: വേണ്ടത് സാമ്പത്തിക പിന്തുണ
text_fieldsതിരുവനന്തപുരം: വീടുകളും റോഡുകളും പുനര്‍നിര്‍മിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തിക പിന്തുണയാണ് ഏറ്റവും ആവശ്യമെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ്. ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണം. വെള്ളപ്പൊക്കക്കെടുതി കാരണം ക്യാമ്പില്‍ കഴിയുന്നവർക്കും വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കും ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെ സാധനങ്ങള്‍ ശേഖരിച്ചോ സ്വന്തം നിലയിലോ എത്തിക്കാന്‍ ആഗ്രഹിക്കുന്നവർ സര്‍ക്കാറിനെ സമീപിക്കുന്നുണ്ട്. കേരളത്തിന് പുറത്തുനിന്ന് സമാന സഹായ വാഗ്ദാനം വരുന്നുണ്ട്.
ദുരിതമനുഭവിക്കുന്നവര്‍ക്ക് എന്താണ് അത്യാവശ്യമെന്ന് മനസ്സിലാക്കി സാധനങ്ങള്‍ സമാഹരിക്കണം. ഇല്ലെങ്കില്‍ പലതും പ്രയോജനപ്പെടാതെ പോകും. ഇക്കാര്യം മനസ്സിലാക്കി അറിയിക്കാന്‍ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇവർ വീട്ടിലേക്ക് പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും പാത്രങ്ങളുമാണ് വേണ്ടത്. ക്യാമ്പുകളില്‍ എത്താത്ത വീടുകള്‍ തകര്‍ന്നവര്‍ക്കും സമാന ആവശ്യം തന്നെയാണുളളത്. ഇത്തരം സാധനങ്ങള്‍ അയക്കുന്നതാകും ഉചിതം.
ദുരിതത്തിൽ പെട്ടവർക്ക് സാധനം അയക്കുന്നവര്‍ അതത് ജില്ല കലക്ടറേറ്റിലെ എമര്‍ജന്‍സി ഓപറേഷന് സെൻററിൽ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ജില്ലക്ക് പുറത്തുനിന്ന് ഉള്ളവർ ആ ജില്ലയിലെ എസ്.ടി.ഡി കോഡ് ചേര്‍ത്ത് 1077 നമ്പറില്‍ വിളിക്കാം.
ക്യാമ്പുകളിൽ 29747 പേർ
പ്രളയക്കെടുതിമൂലം സംസ്ഥാനത്ത് 277 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 29747 പേർ. 8094 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 39 പേർ മരിച്ചു. 158 വീടുകൾ പൂർണമായും 729 വീടുകൾ ഭാഗികമായും തകർന്നു. ചെറിയ ഇടവേളക്കുശേഷം പല ജില്ലയിലും കനത്ത മഴ പെയ്യുകയാണ്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ 11 സെൻറീമീറ്ററും കോഴിക്കോട് ജില്ലയിലെ വടകരയിൽ ഒമ്പത് സെൻറീമീറ്ററും ഇടുക്കി, വയനാട് ജില്ലയിെല മാനന്തവാടി എന്നിവിടങ്ങളിൽ എട്ട് സെൻറീമീറ്ററും പാലക്കാട്, വയനാട് ജില്ലയിലെ വൈത്തിരി എന്നിവിടങ്ങളിൽ ഏഴ് സെൻറീമീറ്ററും മഴ രേഖപ്പെടുത്തി.
പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ നാഷനൽ സെൻറർ ഫോർ ഒാഷൻ ഇൻഫർമേഷൻ സിസ്റ്റം (ഇൻകോയിസ്) മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് സെൻറീമീറ്റർ മുതൽ 11 സെൻറീമീറ്റർവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്.
പെരിയാറിലും ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശമുണ്ട്. പ്രളയക്കെടുതിയിൽ വൻ കൃഷിനാശമാണ് സംസ്ഥാനത്തുണ്ടായത്. പ്രാഥമിക കണക്കുകൾ പ്രകാരം 3171 ഹെക്ടറിലെ കൃഷി നശിച്ചു. കണക്കുകൾ അപൂർണമാണെന്നും ഇനിയും ഉയർന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ദേശീയപാതയും പൊതുമരാമത്ത് റോഡുകളും ഉൾപ്പെടെ 500 കിലോമീറ്ററോളം റോഡ് തകർന്നു.
സഹായഹസ്തംനീട്ടി സുമനസ്സുകൾ
തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് മുത്തൂറ്റ് ഗ്രൂപ്പിെൻറ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോൺസബിലിറ്റി വിഭാഗമായ മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷന് ഒന്നരക്കോടി രൂപ നല്കി. മുത്തൂറ്റ് ഗ്രൂപ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. ടി.വി.എസ് മോട്ടോർ കമ്പനി ഒരു കോടി രൂപ നൽകി. കമ്പനിയുടെ സാമൂഹികസേവന വിഭാഗമായ ശ്രീനിവാസൻ സർവിസസ് ട്രസ്റ്റ് സി.ഇ.ഒ സ്വരൺ സിങ്ങാണ് മുഖ്യമന്ത്രിക്ക് ചെക്ക് നൽകിയത്. സിനിമതാരം അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന നൽകി.
നടന്മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ സംഭാവന നല്കി. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ സല്മാന് 10 ലക്ഷവുമാണ് നല്‍കിയത്. സി.പി.െഎ ആദ്യ ഗഡുവായി പത്തുലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. പാർട്ടി ദേശീയ കണ്ട്രോള് കമീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രനാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി ഒരുമാസത്തെ ശമ്പളം സംഭാവന നൽകി.കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് 25,000 രൂപ നൽകി. ഒ. രാജഗോപാൽ എം.എൽ.എ 50,000 രൂപ നൽകി. മെഡിക്കൽ കോളജുകളിലെ മുഴുവൻ സീനിയർ െറസിഡൻറുമാരുടെയും പി.ജി ഡോക്ടർമാരുടെയും ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.
മന്ത്രിമാരായ മാത്യു ടി. തോമസ് -1.2 ലക്ഷം, എ.സി. മൊയ്തീൻ -90,512 രൂപ, രാമചന്ദ്രന് കടന്നപ്പള്ളി -90,512 രൂപ, കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്-10,000 രൂപ, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന് -10 ലക്ഷം, പെരിന്തല്‍മണ്ണ എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് -8,60,418, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി -25 ലക്ഷം, കുവൈത്തിലെ സെൻറ് ജോര്‍ജ് യൂനിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് റീഷ് ചര്‍ച്ച് -1,10,001 രൂപ,കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്- അഞ്ചു ലക്ഷം, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ട്രസ്റ്റ്, ശാരദ വിദ്യാലയം, പങ്കജകസ്തൂരി ഹെര്‍ബല്‍ ഇന്ത്യ ലിമിറ്റഡ് എന്നിവ അഞ്ചു ലക്ഷം രൂപവീതം, കേരള സ്റ്റേറ്റ് ബിവറേജസ് കോര്പറേഷന് സ്റ്റാഫ് അസോസിയേഷന് (സി.ഐ.ടി.യു), ഒാള് കേരള ഡോക്യുമെൻറ് റൈറ്റേഴ്സ് അസോസിയേഷന്, തിരുവനന്തപുരം താലൂക്ക് ഓഫിസ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് എന്നിവ ഒരു ലക്ഷം രൂപ വീതം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
