കനത്ത മഴ തുടരുന്നു; വീണ്ടും ഉരുൾപൊട്ടൽ
text_fieldsസംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വടക്കൻ ജില്ലകളിലാണ് തിങ്കളാഴ്ച കൂടുതൽ മഴക്കെടുതി. വയനാട്ടിലും പാലക്കാടും മലപ്പുറത്തും കണ്ണൂരിലും ശക്തമായ മഴക്കൊപ്പം ഉരുൾപൊട്ടലുമുണ്ടായി. വയനാട് പൊഴുതന കുറിച്യർമലയിലും വൈത്തിരി പൂക്കോട് നവോദയ റെസിഡൻഷ്യൽ സ്‌കൂളിന് സമീപവും ഉരുൾെപാട്ടലുണ്ടായി. വ്യാഴാഴ്ച വൻ ഉരുൾപൊട്ടലുണ്ടായ പൊഴുതന കുറിച്യർമലയിൽ തിങ്കളാഴ്ച പുലർച്ചയാണ് വീണ്ടും ഉരുൾപൊട്ടിയത്. നിരവധി വീടുകൾ തകർന്നു. ഏക്കർ കണക്കിന് സ്ഥലം ഒലിച്ചുപോയി. വൈത്തിരി പൂക്കോട് നവോദയ റെസിഡൻഷ്യൽ സ്‌കൂളിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് വീണ്ടും ഉരുൾപൊട്ടിയത്.
പാലക്കാട് ജില്ലയിൽ മലമ്പുഴ അണക്കെട്ടിെൻറ വൃഷ്ടിപ്രദേശമായ വേളാംപൊറ്റയിലും മലപ്പുറം നിലമ്പൂരിന് സമീപം ആഢ്യന്‍പാറക്ക് മുകളിൽ പന്തീരായിരം വനത്തിലും കണ്ണൂർ അയ്യൻകുന്നിലും തിങ്കളാഴ്ച ഉരുൾപൊട്ടി. ചാലിയാർ പഞ്ചായത്തിലെ 10ാം േബ്ലാക്കിലും വനത്തിൽ ഉരുൾപൊട്ടലുണ്ടായി. അയ്യൻകുന്നിൽ ഉരുപ്പുംകുറ്റി ഏഴാം കടവിൽ കേരള-കർണാടക വനാതിർത്തിയിലാണ് വൈകീട്ട് അേഞ്ചാടെ ഉരുൾപൊട്ടിയത്. ജനവാസ മേഖലയല്ലാത്തതിനാൽ കാര്യമായ നഷ്ടമുണ്ടായില്ല. ഉരുപ്പുംകുറ്റിയെയും ഏഴാം കടവിനെയും ബന്ധിപ്പിക്കുന്ന നടപ്പാലം ഒഴുകിപ്പോയി.നീരൊഴുക്ക് ശക്തമായതോടെ മലമ്പുഴ ഡാമിെൻറ ഷട്ടറുകൾ 45 സെ.മീറ്ററാക്കി ഉയർത്തി. ഇതോടെ കൽപാത്തിപ്പുഴയിൽ ജലനിരപ്പുയർന്നു. സമീപ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മീങ്കര ഡാമിെൻറ രണ്ട് ഷട്ടറുകളും തുറന്നു.വയനാട്ടിലും പാലക്കാടും ചൊവ്വാഴ്ച മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്.
പത്തനംതിട്ടയിലും വൃഷ്ടിപ്രദേശത്ത് രണ്ടുദിവസമായി തുടരുന്ന കനത്തമഴ നാശം വിതച്ചു. ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതോടെ പമ്പ ത്രിവേണിയിൽ സ്ഥിതി അതിഗുരുതരമാണ്. ജില്ല ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള തീർഥാടകരുടെ യാത്ര തടഞ്ഞു. സന്നിധാനം ഒറ്റപ്പെട്ടിരിക്കുകയാണ്. കൊച്ചുപമ്പ ഡാമിെൻറ രണ്ട് ഷട്ടറുകളും ആനത്തോട് ഡാമിെൻറ നാല് ഷട്ടറുകളും മൂഴിയാർ ഡാമിെൻറ ഒരു ഷട്ടറും വീണ്ടും ഉയർത്തിയത്. അതേസമയം നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ തിങ്കളാഴ്ച വൈകീട്ട് അടച്ചു. ജലനിരപ്പ് ഒന്നരയടിയോളം കുറഞ്ഞ് 2397 അടിയിലെത്തിയതോടെയാണിത്. അഞ്ച് ഷട്ടറുകളും വ്യാഴാഴ്ചയാണ് തുറന്നത്.
പെരിയാറിൽ വെള്ളം കുറഞ്ഞതോടെ എറണാകുളം ജില്ലയിലെ വെള്ളപ്പൊക്ക ഭീഷണിയും കുറഞ്ഞു. ഇടമലയാർ ഡാമിലെ നാല് ഷട്ടർ ഇപ്പോഴും ഒരു മീറ്റർ വീതം തുറന്നുവെച്ചിട്ടുണ്ട്. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് വയനാട് ബാണാസുരസാഗർ അണക്കെട്ടിെൻറ ഷട്ടറുകൾ വീണ്ടും ഉയർത്തി. കോട്ടയം ജില്ലയിലെ മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിലാണ്. മൂടിക്കെട്ടിയ അന്തരീക്ഷത്തിനൊപ്പം ഇടവിട്ട് മഴയും ചെയ്യുന്നു. കനത്തമഴയിൽ ഹെക്ടർ കണക്കിനു സ്ഥലത്തെ കപ്പ, വാഴ, റബർ, ഇഞ്ചി അടക്കം മിക്ക വിളകൾക്കും നാശം നേരിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
