കനത്ത മഴ: ഡാമുകൾ തുറക്കുന്നത് കരുതലോടെ
text_fieldsതിരുവനന്തപുരം: കനത്തമഴ മുന്നറിയിപ്പിനെതുടർന്ന് കെ.എസ്.ഇ.ബി ഡാമുകൾ തുറക്കുന്നത് അതിജാഗ്രതേയാടെ. പ്രളയത്തിന് കാരണമായത് അണക്കെട്ടുകൾ ഒന്നിച്ച് തുറന്നതാണെന്ന ആരോപണം നിലനിൽക്കുന്നതിനാൽ ഇത്തവണ കരുതലോടെയാണ് തീരുമാനം. അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യം കൂടി പരിഗണിച്ച് വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
തമിഴ്നാടിെൻറ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളും പരമാവധി സംഭരണശേഷിക്കടുത്താണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 129.10 അടിയിലെത്തി. ഒറ്റദിവസം കൊണ്ട് രണ്ടടി വെള്ളം ഉയർന്നു. മഴ തുടരുകയാണ്. തമിഴ്നാട് ഷോളയാറിൽ 157.69 അടിയും പറമ്പിക്കുളത്ത് 69.98 അടിയുമാണ് ജലനിരപ്പ്. രണ്ടിടത്തും നിറയാൻ വേണ്ടത് രണ്ടടി വെള്ളം. ആളിയാറിൽ 113.55 അടി വെള്ളമുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗം ചീഫ് സെക്രട്ടറി ടോം ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഡാമുകളിലേെക്കത്തുന്ന ജലവും മഴയുടെ പ്രവചനവും പരിഗണിച്ച് നിയന്ത്രണ ചട്ടക്കൂട് തയാറാക്കും. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടിവ് എൻജിനീയര്‍മാര്‍ കലക്ടർമാരുടെ അനുമതി വാങ്ങിയശേഷമേ ഷട്ടറുകൾ തുറക്കാൻ പാടുള്ളൂ. എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോൺ നല്‍കും.
തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിെൻറ തീരത്തോടടുത്ത അറബിക്കടല്‍ മേഖലയില്‍ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത
തൊടുപുഴ: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പും ഇടുക്കിയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത. വ്യാഴാഴ്ച രാത്രി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ആലോചന നടന്നത്. കലക്ടര്‍ ആവശ്യപ്പെട്ടാല്‍ ഏതുസമയവും ഡാം തുറക്കാനാണ് ധാരണയായത്. ജില്ലയില്‍ ഏഴിന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവില്‍ ഡാമിലെ ജലനിരപ്പ് 2387.76 അടിയാണ്. പരമാവധി സംഭരണശേഷിയായ 2403ല്‍ എത്തണമെങ്കില്‍ 16 അടി വെള്ളം കൂടി വേണം. ആഗസ്റ്റ് ഒമ്പതിന് ഡാമിലെ ജലനിരപ്പ് 2397 അടിയെത്തിയപ്പോഴാണ് ഡാം തുറന്നത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്. എന്നാല്‍, മഴ കനത്തതോടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നു. ഡാം തുറന്നുവിട്ടതോടെ പെരിയാറ്റിലെ കുത്തൊഴുക്കില്‍ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.
മത്സ്യത്തൊഴിലാളികൾ മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം: അതിതീവ്രമഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിളിക്കുന്ന നടപടി ആരംഭിച്ചു. എഴ്, എട്ട് തീയതികളിൽ കടലിൽ പോകുന്നത് ഒഴിവാക്കണം. ദീർഘനാളത്തേക്ക് മത്സ്യബന്ധനത്തിന് പോയവർ അഞ്ചിന് മുമ്പ് തിരികെ എത്തണമെന്നും ഫിഷറീസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സാഗര മൊബൈൽ ആപ്ലിക്കേഷനിൽ പേര് രജിസ്റ്റർ ചെയ്യാത്ത പലരെയും ബന്ധപ്പെടാനായിട്ടില്ല. അതിനാൽ, മഝ്യത്തൊഴിലാളികൾ അടിയന്തരമായി പേര് രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ എണ്ണം മനസ്സിലാക്കുന്നതിനും രക്ഷാപ്രവർത്തനം ഉൗർജിതമാക്കുന്നതിനുമാണ് മൊബൈൽ ആപ്ലിക്കേഷൻ.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിക്കരുത്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുഴകളിലും തോടുകളിലും ജല നിരപ്പുയരാന്‍ സാധ്യതയുള്ളതിനാൽ മഴയത്ത് ഇറങ്ങാതിരിക്കണം. നദിയില്‍ കുളിക്കുന്നതും തുണി നനക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളംകയറിയ പ്രദേശങ്ങളിൽ ഉള്ളവരും ടോർച്ച്, റേഡിയോ, കുടിവെള്ളം, മരുന്ന്, ചെറിയ കത്തി, കപ്പലണ്ടി, ഇൗന്തപ്പഴം, ബാറ്ററിയും കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത മൊബൈല്‍ ഫോണ്‍ തുടങ്ങിയവ അടങ്ങിയ എമർജൻസി കിറ്റ് കരുതുക.
രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ എളുപ്പം എടുക്കാൻ പറ്റുംവിധം സൂക്ഷിക്കുക. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്ത് വീട്ടിൽ സൂക്ഷിക്കുക. ടി.വിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ജില്ല എമര്‍ജന്‍സി ഓപറേഷന്‍സ് സെൻറര്‍ നമ്പർ 1077. ജില്ലക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് എസ്.ടി.ഡി കോഡ് ചേര്‍ക്കുക.
പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കുക. വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചുവിടുകയോ ചെയ്യുക. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
