Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലവര്‍ഷക്കെടുതി: അടിയന്തിര നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി

text_fields
bookmark_border
കാലവര്‍ഷക്കെടുതി: അടിയന്തിര നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി
cancel

ന്യൂഡൽഹി: കാലവര്‍ഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള സര്‍വകക്ഷി സംഘം സമര്‍പ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. നഷ്ടം പെട്ടെന്ന് വിലയിരുത്തണമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. 

കാലവർഷക്കെടുതിയിൽ ഉടൻ ഇടപെടലുണ്ടാവുമെന്ന ഉറപ്പ് പ്രധാനമന്ത്രിയിൽ നിന്ന്​ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞിരുന്നു. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജ്ജു ശനിയാഴ്​ച കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി‍യിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy Rain Damages; PM Requested to Take Action-Kerala News
Next Story