You are here

കനത്ത മഴ; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

  • 10 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 181 കു​ടും​ബ​ങ്ങ​ൾ

00:55 AM
21/07/2019

തൊ​ടു​പു​ഴ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. കെ.​എ​സ്.​ഇ.​ബി​ക്ക്​ കീ​ഴി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​ശേ​ഖ​രം ഒ​രു ദി​വ​സം​കൊ​ണ്ട് ര​ണ്ട് ശ​ത​മാ​നം കൂ​ടി. 608.447 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം ഇ​പ്പോ​ള്‍ സം​ഭ​ര​ണി​ക​ളി​ലു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2.72 അ​ടി ഉ​യ​ര്‍ന്ന് 2307.12 അ​ടി​യി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​സ​മ​യം 2382.26 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 15 ശ​ത​മാ​നം വെ​ള്ളം ഇ​പ്പോ​ള്‍ അ​ണ​ക്കെ​ട്ടി​ലു​ണ്ട്.

ഇ​ടു​ക്കി​യു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് 10.74 സെ.​മീ. മ​ഴ ല​ഭി​ച്ച​പ്പോ​ള്‍ 38.467 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വെ​ള്ളം ഒ​ഴു​കി​യെ​ത്തി. കു​റ്റ്യാ​ടി​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം മ​ഴ ല​ഭി​ച്ച​ത്. 19 സെ.​മീ. ഇ​ടു​ക്കി​യി​ൽ ആ​ന​യി​റ​ങ്ക​ൽ, മാ​ട്ടു​പ്പെ​ട്ടി, പൊ​ന്മു​ടി, കു​ണ്ട​ള ഒ​ഴി​കെ ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്നു. ക​രു​ത​ല്‍ സം​ഭ​ര​ണി​യാ​യ ഇ​ടു​ക്കി, ശ​ബ​രി​ഗി​രി അ​ട​ക്കം വ​ലി​യ പ​ദ്ധ​തി​ക​ളി​ലെ ഉ​ൽ​പാ​ദ​നം തീ​രെ കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. 1.27 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു ശ​നി​യാ​ഴ്​​ച​ത്തെ ഉ​ൽ​പാ​ദ​നം. 13.956 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു സം​സ്ഥാ​ന​ത്ത്​ ശ​നി​യാ​ഴ്​​ച ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം. വൈ​ദ്യു​തി ഉ​പ​ഭോ​ഗം 61.23 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി കു​റ​ഞ്ഞു. 47.274 ദ​ശ​ല​ക്ഷം യൂ​നി​റ്റ് പു​റ​ത്തു​നി​ന്ന്​ എ​ത്തി​ച്ചു.

കാ​സ​ർ​കോ​ട്​ ര​ണ്ടി​ട​ത്ത്​ ഉ​രു​ൾ​പൊ​ട്ടി, നൂ​റോ​ളം​ വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ട്ടു
തിരുവനന്തപുരം: സം​സ്​​ഥാ​ന​ത്ത്​ ക​ന​ത്ത മ​ഴ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നാ​ശ​ന​ഷ്​​ടം. ഇ​ടു​ക്കി​യി​ലും കാ​സ​ർ​കോ​ട്ടും ഉ​രു​ൾ​പൊ​ട്ടി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് 10 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 181 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും ആ​ല​പ്പു​ഴ, തൃ​ശൂ​ർ, ക​ണ്ണൂ​ർ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടും കൊ​ല്ല​ത്ത് ഒ​രു ക്യാ​മ്പു​മാ​ണ് തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ 11 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 71 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലാ​ണ്​ മ​ഴ കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. ജി​ല്ല​യി​ൽ നൂ​റോ​ളം​ വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ട്ടു. 15ഒാ​ളം വീ​ടു​ക​ൾ ത​ക​ർ​ന്നു. ഇ​ടു​ക്കി ചെ​റു​തോ​ണി കീ​രി​ത്തോ​ട് പെ​രി​യാ​ർ​വാ​ലി​യി​ൽ ഉ​രു​ൾ​പൊ​ട്ടി ഒ​രേ​ക്ക​റോ​ളം സ്​​ഥ​ലം പെ​രി​യാ​റ്റി​ലേ​ക്ക്​ പ​തി​ച്ചു. അ​ടി​മാ​ലി-​ചെ​റു​തോ​ണി റോ​ഡി​ൽ കീ​രി​ത്തോ​ട് പ​കു​തി​പ്പാ​ല​ത്തി​​​​​​െൻറ മ​റു​ക​ര​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ഒാ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. കാ​സ​ർ​കോ​ട്​ കു​ണ്ടം​കു​ഴി​യി​ലും പ​ര​പ്പ എ​ണ്ണ​പ്പാ​റ​യി​ലും ഉ​രു​ൾ​പൊ​ട്ടി. മ​ധൂ​ർ മ​ധു​വാ​ഹി​നി പു​ഴ ക​ര​ക​വി​ഞ്ഞു.

ആലപ്പുഴ കാ​ട്ടൂ​ർ വെ​ളി​യി​ൽ റോ​ബ​ർ​ട്ടി​​െൻറ വീ​ട്ടി​ലേ​ക്ക്​ അ​ടി​ച്ചു​ക​യ​റു​ന്ന തി​ര​മാ​ല
 

ഇ​ടു​ക്കി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പെ​രി​യാ​ർ വാ​ലി​യി​ൽ വ​ലി​യ മു​ഴ​ക്ക​ത്തോ​ടെ ഇ​ഞ്ച​ത്തൊ​ട്ടി​മ​ല​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കു​വ​ന്ന ഉ​രു​ൾ ഒ​രു​കി​ലോ​മീ​റ്റ​റോ​ളം താ​ഴെ പെ​രി​യാ​റ്റി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി ന​ശി​ച്ചു. കോ​ട്ട​യ​ത്ത്​ മീ​ന​ച്ചി​ൽ, മ​ണി​മ​ല, പ​മ്പ ആ​റു​ക​ളി​ൽ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നു. മൂ​വാ​റ്റു​പു​ഴ -പൊ​ൻ​കു​ന്നം -പു​ന​ലൂ​ർ റോ​ഡി​​ലെ മ​ണി​മ​ല മൂ​ലേ​പ്ലാ​വ്​ ഭാ​ഗ​ത്ത്​ റോ​ഡി​​​​​​െൻറ ഒ​രു​വ​ശം മ​ണി​മ​ല​യാ​റ്റി​ലേ​ക്ക്​ ഇ​ടി​ഞ്ഞു. കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​ത​വും ത​ക​രാ​റി​ലാ​യി. കോ​ട്ട​യം കി​ട​ങ്ങൂ​രി​ൽ കാ​വാ​ലി​പ്പു​ഴ ഭാ​ഗ​ത്ത്​ ആ​റ്റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന ത​ടി പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​​നി​ടെ​ ചേ​ർ​പ്പു​ങ്ക​ൽ ക​ള​പ്പു​ര​യ്​​ക്ക​ൽ മ​നേ​ഷ്​ സെ​ബാ​സ്​​റ്റ്യ​നെ​ കാ​ണാ​താ​യി.

തി​രു​വ​ന​ന്ത​പു​രത്ത്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ 120 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു. വി​ഴി​ഞ്ഞ​ത്തു​​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യി കാ​ണാ​താ​യ പു​തി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രും മ​ട​ങ്ങി​യെ​ത്തി. അ​വ​ശ നി​ല​യി​ലാ​യി​രു​ന്ന ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഇ​ടു​ക്കി​യി​ലും കാ​സ​ർ​കോ​ട്ടും റെ​ഡ്​ അ​ല​ർ​ട്ട്​
തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ​നി​ന്നു​ള്ള കാ​റ്റ് കേ​ര​ള​ത്തി​ന് കു​റു​കെ വീ​ശി​ത്തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്​​ച ഇ​ടു​ക്കി​യി​ലും കാ​സ​ർ​കോ​ടും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 22ന് ​ഇ​ടു​ക്കി, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 15ന്​ ​പേ​മാ​രി​ക്ക്​ കാ​ര​ണ​മാ​യ കാ​ലാ​വ​സ്ഥ ഘ​ട​ക​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​ദേ​ശി​ക​മാ​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ൾ​ക്കു​ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ സാ​ധ്യ​ത. 23ഓ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​യും.

Loading...
COMMENTS