ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-45 വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മത്സ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകി. ഇന്ന് മഴക്ക് നേരിയ ശമനമുണ്ടെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്.
മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയിൽ പലയിടങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പൂർണ്ണമായും ജലനിരപ്പ് താഴാൻ രണ്ട് ദിവസം കൂടി വേണ്ടിവരും. 150 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിട്ടുള്ളത്. 7850 കുടുംബങ്ങളിലെ 27000 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. മഴയിലും കാറ്റിലും 150 വീടുകളാണ് തകർന്നത്.

ഒഴുക്കിൽ പെട്ട് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി പ്രവീണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കോട്ടയത്ത് മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
അതേസമയം, ആലപ്പുഴ ജില്ലയിലെ കുട്ടനാടടക്കമുള്ള ഭാഗങ്ങളില്‍ വെളളക്കെട്ടും വെള്ളപ്പൊക്കവും തുടരുകയാണ്. മഴക്കെടുതിയില്‍ രണ്ടുപേരാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
