ശക്തമായ മഴ തുടരുന്നു; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തി ശക്തമായ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവ പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട്, തൃശൂർ, കണ്ണൂർ, വയനാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് അവധി. മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അംഗൻവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകം. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിൽ ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ച് ന്യൂനമർദമാവാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇതിന്റെ ഫലമായി 11വരെ നേരിയതോ/മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. സംസ്ഥാനത്തുടനീളം 440 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,773 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ക്യാമ്പുകൾ കോട്ടയം (139), പത്തനംതിട്ട (133), ആലപ്പുഴ (127) ജില്ലകളിലാണ്. ഇടുക്കി-17, തൃശൂർ, മലപ്പുറം, കോഴിക്കോട്-അഞ്ചുവീതം, വയനാട്-നാല്, കണ്ണൂർ, കാസർകോട്-രണ്ടുവീതം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ക്യാമ്പുകളുടെ എണ്ണം. മഴക്കെടുതിയിൽ ഇതുവരെ 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കോട്ടയം ജില്ലയിലാണ് കൂടുതൽ മരണം (05). ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാല് പേർ വീതം. തിരുവനന്തപുരം-03, പത്തനംതിട്ട-02, ഇടുക്കി-02, കോഴിക്കോട്-02, കൊല്ലം-01, പാലക്കാട്-01 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ. കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. 70 വീടുകൾ പൂർണമായും 764 വീടുകൾ ഭാഗികമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

