Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേടിപ്പെടുത്തി പേമാരി

പേടിപ്പെടുത്തി പേമാരി

text_fields
bookmark_border
പേടിപ്പെടുത്തി പേമാരി
cancel

തിരുവനന്തപുരം: സംസ്ഥാനമൊട്ടുക്കും കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്​ടം. പുഴകളും നദികളും കര കവിഞ്ഞൊഴുകിയതോടെ താഴ്​ന്ന പ്രദേശങ്ങൾ മിക്കതും വെള്ളപ്പൊക്ക ഭീഷണിയിലാണ്​. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾ തകർന്നു. വീടുകളിൽ വെള്ളം കയറി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറ്റി. പലയിടത്തും റോഡ്​ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകളും പോസ്​റ്റുകളും തകർന്ന്​ കെ.എസ്​.ഇ.ബിക്ക്​ കോടികളുടെ നഷ്​ടമുണ്ടായി​. വടക്കെ മലബാറിലാണ്​ കൂടുതൽ ദുരിതം.

വ്യത്യസ്​ത അപകടങ്ങളിൽ അഞ്ചു പേർ മരിച്ചു. പാലക്കാട്​ വീട്​ തകർന്ന്​ ഒരാൾ മരിച്ചു. പാലക്കാട്​ പട്ടാമ്പി ഓങ്ങല്ലൂർ പഞ്ചായത്തിലെ പോക്കുപ്പടിയിൽ വീടു തകർന്ന് മച്ചിങ്ങത്തൊടി മൊയ്തീൻ (മാനു-70) ആണ് മരിച്ചത്. മറ്റു കുടുംബാംഗങ്ങൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വ്യാഴാഴ്​ച ഇടുക്കിയിലെ ഏലപ്പാറ-വാഗമൺ റോഡിൽ നല്ലതണ്ണിയിൽ ഒഴുക്കിൽ​െപട്ട് കാണാതായ കാറിൽ ഉണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി പുതുവയലിൽ താമസിക്കുന്ന മാർട്ടി​െൻറ (30) മൃതദേഹമാണ് അപകടം നടന്നതിന് 300 മീറ്റർ അകലെ നീരൊഴുക്കിൽ കണ്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനുവേണ്ടി തിരച്ചിൽ തുടരുകയാണ്. കണ്ണൂരിൽ പുഴയിൽ വീണ്​ ഒഴുക്കിൽപ്പെട്ട്​ യുവാവ്​ മരിച്ചു. ഇരിട്ടി മുടിയരിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട്​ കേബ്​ൾ ടി.വി ജീവനക്കാരനായ കാക്കയങ്ങാട്​ സ്വദേശി ജോം തോമസാണ്​ മരിച്ചത്​​.

വൈപ്പിനിൽ മത്സ്യബന്ധനത്തിനിടെ വീരൻപുഴയിൽ വഞ്ചി മുങ്ങി കാണാതായ മൂന്ന്​ മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹങ്ങളും ലഭിച്ചു. പച്ചാളം കാരത്താട്ട്പറമ്പിൽ സജീവ​ൻ (56) , എളങ്കുന്നപ്പുഴ അടിമക്കണ്ടത്തില്‍ സിദ്ധാര്‍ഥ​ൻ (53) എന്നിവരുടെ മൃതദേഹങ്ങളാണ്​അഗ്​നിരക്ഷാസേന കണ്ടെടുത്തത്​. മൂന്നുപേരിൽ നായരമ്പലം കടുവങ്കശേരി സന്തോഷി​െൻറ മൃതശരീരം വ്യാഴാഴ്ച മുളവുകാടിനടുത്ത് കണ്ടെത്തിയിരുന്നു.

കാസർകോട്​ ജില്ലയിൽ കാലവർഷത്തിന്​ താരതമ്യേന ശക്തി കുറഞ്ഞു. എന്നാൽ, കടൽക്ഷോഭം രൂക്ഷമാണ്​.

വയനാട്​ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ വീടുകൾ തകർന്നു. സമീപത്തെ സ്വകാര്യ റിസോർട്ടിനും കേടുപാടുകൾ പറ്റി. ഇവിടേക്കുള്ള രണ്ടു പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ദേശീയപാത 766ൽ മുത്തങ്ങയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരത്തിലും മണ്ണിടിഞ്ഞു. മലപ്പുറം ജില്ലയിലും നാശനഷ്​ടങ്ങളേറെ.

വയനാട്​ ജില്ലയിലെ ഉരുൾപൊട്ടലിനെ തുടർന്ന്​ ചാലിയാറിൽ മലവെള്ളപ്പാച്ചിലിൽ മൂന്നു​ പാലങ്ങൾ തകർന്നു. ചാലിയാറിന്​ കുറുകെയുള്ള തൂക്കുപാലം ഒലിച്ചുപോയതിനെ തുടർന്ന്​ മുണ്ടേരി യിലെ നാല്​ ആദിവാസി കോളനികൾ ഒറ്റപ്പെട്ടു.

പാലക്കാട്​ നെല്ലിയാമ്പതിയിൽ കുണ്ടറച്ചോല, ചെറുനെല്ലി, മരപ്പാലം ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഭവാനി, ശിരുവാണി നദികളിൽ ജലനിരപ്പുയർന്നു. തൃശൂർ ജില്ല‍യിൽ പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന്​ കൂടുതൽ വെള്ളം എത്തിയതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്ന് ഒഴുക്ക് ശക്തമായി. പൂമല ഡാമിെൻറ നാലു ഷട്ടറുകളും തുറന്നു.

കോഴിക്കോട് മാവൂരിലുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രദേശം ഒറ്റപ്പെട്ടു. കൂളിമാട്​ ഭാഗത്ത്​ വെള്ളംകയറി കോഴിക്കോട്​-ഉൗട്ടി ​േറാഡ്​ അടച്ചു. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പു​ഴയോരവാസികൾ പ്രളയഭീഷണിയിലാണ്​. വ്യാഴാഴ്​്​ച രാത്രി തുഷാരഗിരി വനത്തിൽ ഉരുൾപൊട്ടി.

എറണാകുളം ജില്ലയിൽ പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞ്​ നൂറ്റമ്പതോളം​ വീടുകളിൽ വെള്ളം കയറി. കോട്ടയത്തി​െൻറ കി​ഴക്കൻ മലയോര മേഖലകളിലും താഴ്​ന്ന പ്രദേശങ്ങളിലുമാണ്​ നാശമേറെ. പമ്പ-മണിമല-മീനച്ചിലാറുകളിൽ ജലനിരപ്പ്​ ഉയർന്നതോടെ താഴ്​ന്ന പ്രദേശങ്ങളിൽനിന്ന്​ നിരവധി ​​കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റി.

ആലപ്പുഴ ആറാട്ടുപുഴയിൽ രൂക്ഷ കടൽക്ഷോഭം. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂന്നു ദിവസമായി തുടരുന്ന മഴയിൽ അച്ചൻകോവിലിൽ തൂവൽമല, മണലാർ, കുംഭാവുരുട്ടി, പള്ളിവാസൽ മലകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. പത്തനംതിട്ടയിൽ പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ്​ ഉയർന്നതോടെ ജില്ല പ്രളയഭീതിയിൽ. ശബരിമലയുടെ ഉൾവനങ്ങളിൽ ഉരുൾപൊട്ടിയതിെനത്തുടർന്ന് കക്കാട്ടാറ്റിലും പമ്പയിലും ജലനിരപ്പ് ഉയരുന്നുണ്ട്​. ശബരിമല പമ്പ ത്രിവേണി മുങ്ങി.

തിരുവനന്തപുരം ജില്ലയിൽ 47 വീടുകൾ ഭാഗികമായും രണ്ട്​ വീടുകൾ പൂർണമായും തകർന്നു. കടൽക്ഷോഭത്തിൽ പൂന്തുറ ചേരിയമുട്ടത്ത് 20 ഓളം വീടുകളിൽ വെള്ളം കയറി. അരുവിക്കര ഡാമിെൻറ നാല് ഷട്ടർ 200 സെ.മീ വീതം ഉയർത്തി.

നീരൊഴുക്ക്​ ശക്​തം; 17 അണക്കെട്ടുകൾ തുറന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ 17 അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു. ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ല്ലാ​ര്‍കു​ട്ടി, ലോ​വ​ര്‍ പെ​രി​യാ​ര്‍, പൊ​ന്മു​ടി, ഇ​ര​ട്ട​യാ​ര്‍ ഡാ​മു​ക​ളും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ണി​യാ​ര്‍, മൂ​ഴി​യാ​ര്‍ ഡാ​മു​ക​ളും, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മൂ​ല​ത്ത​റ, മം​ഗ​ലം, ശി​രു​വാ​ണി, കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മു​ക​ളും, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പൊ​രി​ങ്ങ​ല്‍കു​ത്തും, വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​രാ​പ്പു​ഴ ഡാ​മും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റി​യാ​ടി ഡാ​മും, ക​ണ്ണൂ​രി​ലെ പ​ഴ​ശി ഡാ​മു​മാ​ണ് തു​റ​ന്ന​ത്.

ജ​ല​വ​കു​പ്പി‍ന്​ കീ​ഴി​ലു​ള്ള ഡാ​മു​ക​ള്‍ അ​ല​ർ​ട്ട്​ ലെ​വ​ല്‍ എ​ത്തു​ന്ന​തി​നു മു​ന്നേ​ത​ന്നെ തു​റ​ന്നി​രു​ന്നു. കെ.​എ​സ്.​ഇ.​ബി​ക്ക് കീ​ഴി​ലു​ള്ള ഡാ​മു​ക​ള്‍ റൂ​ള്‍ ക​ര്‍വ​നു​സ​രി​ച്ച്​ ശാ​സ്ത്രീ​യ​മാ​യാ​ണ് തു​റ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ ആ​റ് സം​ഘ​ങ്ങ​ളെ വ​യ​നാ​ട്, ഇ​ടു​ക്കി, തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ല്‍ ടീ​മി​നെ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ന്‍ ക​ല​ക്ട​മാ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala rainkerala flood
News Summary - Heavy rain continue in kerala
Next Story