പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടിയന്തരമായി ഇതിന് വേണ്ട നടപടി സ്വീകരിക്കണം. ആയിരകണക്കിന് ജനങ്ങളുടെ ജീവനും ഉപജീവനമാര്‍ഗവും ഭാവിയും അപകടത്തിലാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Dear PM,
— Rahul Gandhi (@RahulGandhi) August 18, 2018
Please declare #Kerala floods a National Disaster without any delay. The lives, livelihood and future of millions of our people is at stake.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങൾ പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണം. ഇക്കാര്യം സർക്കാറിനോട് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വലിയ ചോദ്യ ചിഹ്നമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
In Kerala, there has been a damage worth 2000-3000 crores. Congress party demands that #KeralaFloods be declared a national calamity: Randeep Surjewala, Congress pic.twitter.com/lVisJQKv1x
— ANI (@ANI) August 18, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
