കാലവർഷം: കണ്ണൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsകണ്ണർ: രണ്ടു ദിവസമായി െപയ്യുന്ന കനത്തമഴയിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. കണ്ണൂർ നഗരത്തിനടുത്ത പടന്നപ്പാലം റോഡ്, പാസ്പോര്‍ട്ട് ഓഫിസിലെ പാര്‍ക്കിങ് ഏരിയ എന്നിവിടങ്ങളിൽ വെള്ളം കയറി. അഞ്ചുകണ്ടി, മഞ്ചപ്പാലം എന്നിവിടങ്ങളിൽ നിരവധി വീടുകളിലും വെള്ളം കയറി. പടന്നപ്പാലം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാർ ഒാവുചാലിൽ വീണു. മഞ്ചപ്പാലം, പടന്നപ്പാലം ഭാഗങ്ങളിൽ പതിനഞ്ചോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.
കണ്ണൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരം, താവക്കര എന്നിവിടങ്ങളിലും വെള്ളം കയറി. വേങ്ങാട് ഉൗർപ്പള്ളിയിൽ വയലും റോഡും വെള്ളത്തിനടിയിലായി. നഗരത്തിൽ വെള്ളം കയറിയ പ്രദേശങ്ങൾ കണ്ണൂർ കോർപറേഷൻ മേയർ സി. സീനത്ത്, മുൻ ഡെപ്യൂട്ടി മേയർ സി. സമീർ, മുനിസിപ്പൽ അസി. എക്സിക്യൂട്ടിവ് എൻജിനീയർ പ്രകാശ് ബാബു, അസി. എൻജിനീയർ സിജിൻ, കണ്ണൂർ വില്ലേജ് ഒന്ന് ഒാഫിസർ സുനിൽകുമാർ എന്നിവർ സന്ദർശിച്ചു.