കനത്തമഴ: വയനാട്ടിൽ രണ്ടിടങ്ങളിൽ പാലം തകർന്നു
text_fieldsകനത്തമഴയിൽ എരുമത്താരി പാലം തകർന്നപ്പോൾ
സുൽത്താൻ ബത്തേരി: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിലെ രണ്ടിടങ്ങളിൽ പാലം തകർന്ന് റോഡ് രണ്ടായി പിളർന്നു. പൂതാടി പഞ്ചായത്തിലെ എരുമത്താരി പാലം അതിശക്തമായ മഴയിൽ തകർന്നുവീഴുകയായിരുന്നു.
പൂതാടിയിൽ നിന്ന് മാങ്ങോട്ട് എത്താൻ നൂറ് കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പാലമാണിത്. പാലം തകർന്നതോടെ പ്രദേശത്തുള്ളവർ മറ്റു വഴികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ശക്തമായ മഴയിൽ വയലിൽനിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയാണ് പാലം തകർന്നത്.മീനങ്ങാടി പഞ്ചായത്തിലെ രണ്ടാം വാർഡായ അപ്പാടിനെയും ഒന്നാം വാർഡായ ചൂതുപാറയെയും ബന്ധിപ്പിക്കുന്ന പാലം ശക്തമായ മഴയിൽ ഇടിഞ്ഞുതാഴുകയായിരുന്നു.
കനത്ത മഴയിൽ അപ്പാട്- ചൂതുപാറ റോഡിലെ പാലം തകർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നപ്പോൾ
പാലം പൂർണമായും തകർന്നു. പാലം തകർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നതിന്‍റെ നാട്ടുകാർ പകർത്തിയ വിഡിയോ ദൃശ്യവും പുറത്തുവന്നു. ശക്തമായ മഴയിൽ വെള്ളം കുത്തിയൊഴുകിയെത്തിയതോടെ പാലം ഒലിച്ചുപോവുകയായിരുന്നു. പാലം തകർന്നതോടെ ചൂതുപാറയിൽനിന്ന് അപ്പാടേക്ക് വരുന്നതിന് സൊസൈറ്റി കവല വഴി ചുറ്റിപ്പോകേണ്ട സാഹചര്യമാണുള്ളത്. ചൂതുപാറയിൽനിന്ന് അപ്പാട് വഴി മീനങ്ങാടിയിലേക്കും വേഗത്തിലെത്താൻ ഈ റോഡ് ഏറെ സഹായകരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

