Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറളം വനത്തിൽ ഉരുൾപ്പൊട്ടി; ഫാമിനുള്ളിലെ പാലങ്ങൾ വെള്ളത്തിൽ
text_fieldsbookmark_border
കേളകം: ആറളം വനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന്ഫാമിനുള്ളിലെ പാലങ്ങൾ വെള്ളത്തിലായി. ഉരുൾ പൊട്ടലിനെ തുടർന്ന് കക്കുവ, ഇരിട്ടി പുഴകളിലെ ജലനിരപ്പ് ഉയർന്നു.
ഫാം ബ്ലോക്ക് 13 ലേക്ക് കക്കുവയിലെ പാലം വെള്ളത്തിലായതിനെ തുടർന്ന് മണിക്കൂറുളോളം യാത്ര തടസ്സപ്പെട്ടു. ഫാമിനുള്ളിലെ തോടുകൾ കരകവിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി.
കക്കുവയിലെ കടയും വെള്ളത്തിലായി.തിങ്കളാഴ്ച്ച ഉച്ചമുതലുണ്ടായ കനത്ത മഴയിലാണ് വനത്തിൽ ഉരുൾ പൊട്ടിയത്.ചീങ്കണ്ണിപ്പുഴയിലെ ജലവിതാനവും ഉയർന്നു. മഴ തുടരുന്നതിനാൽ പുഴയോരവാസികൾ ജാഗ്രതയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

