Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴയും കാറ്റും:...

കനത്ത മഴയും കാറ്റും: ഉത്സവത്തിനിടെ മരം വീണ്​ മൂന്ന് ആദിവാസികൾ മരിച്ചു

text_fields
bookmark_border
Strong-winds-and-heavy-rain
cancel
camera_alt??? ??????

കോഴിക്കോട്​: കനത്ത മഴയെയും കാറ്റിനേയും തുടർന്ന്​ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്​ടം. മ​ല​പ്പു​റം എ​ട​ക്ക​രയിൽ ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ടെ കാ​റ്റി​ൽ മ​രം വീ​ണ് മൂ​ന്ന് ആ​ദി​വാ​സി​ക​ൾ മ​രി​ച്ചു. ര​ണ്ടു ​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്കു​ത്ത് പൂ​ള​ക്ക​പ്പാ​റ കോ​ള​നി​യി​ലെ വെ​ള്ള​ക​യു​ടെ ഭ​ർ​ത്താ​വ്​ ശ​ങ്ക​ര​ൻ (64), വെ​ള്ള​ക​യു​ടെ മ​ക​ൾ ചാ​ത്തി (60), ബ​ന്ധു പാ​ട്ട​ക്ക​രി​മ്പ് കോ​ള​നി​യി​ലെ ചാ​ത്തി (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പൂ​ള​ക്ക​പ്പാ​റ കോ​ള​നി​യി​ലെ വേ​ണു​വി​​െൻറ മ​ക​ൾ അ​ന​ന്യ (എ​ട്ട്), വെ​ള്ള​ക​യു​ടെ മ​ക​ൾ ത​ങ്ക (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ന​ന്യ​യെ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ കോ​ള​നി​ക്ക് സ​മീ​പ​ത്തെ വ​ന​ത്തി​ലാ​ണ് സം​ഭ​വം. വ​ർ​ഷം തോ​റും ന​ട​ത്താ​റു​ള്ള ഊ​രു​ത്സ​വം തു​ട​ങ്ങാ​നി​രി​ക്കെ ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പം കാ​റ്റ് വീ​ശു​ക​യും ഉ​ത്സ​വ​പ​ന്ത​ലി​ന് മു​ക​ളി​ലൂ​ടെ മ​രം മു​റി​ഞ്ഞ് വീ​ഴു​ക​യു​മാ​യി​രു​ന്നു. മൂ​വ​രും സം​ഭ​വ​സ്ഥ​ല​ത്ത്​ ത​ന്നെ മ​രി​ച്ചു.

കോഴിക്കോട്​ ജില്ലയിലെ മലയോര മേഘലയിലും കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്​ടമുണ്ടായി. മുക്കം പൂളപ്പൊയിലിൽ വീടുകൾക്ക്​ മുകളിലേക്ക്​ മരം വീണതിനെ തുടർന്ന്​ പ്രദേശത്തെ ആറ്​ വീടുകൾ ഭാഗികമായി തകർന്നു. കനത്ത കാറ്റിനെ തുടർന്ന്​ ഓമശ്ശേരിയിൽ വ്യാപകമായ കൃഷിനാശമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnilamburheavy rainmalayalam newsHeavy wind
News Summary - heavy rain and wind; tree fall, three died in nilambur -kerala news
Next Story