Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ ശക്​തമായ...

കേരളത്തിൽ ശക്​തമായ കാറ്റിനും മഴക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക്​ മുന്നറിയിപ്പ്​

text_fields
bookmark_border
കേരളത്തിൽ ശക്​തമായ കാറ്റിനും മഴക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക്​ മുന്നറിയിപ്പ്​
cancel

തിരുവനന്തപുരം: കേരളത്തിൽ കടൽ പ്രക്ഷുബ്​ധമാവാൻ സാധ്യത. രണ്ട്​ മീറ്ററിലധികം ഉയരത്തിൽ തിരമാലകളുണ്ടാവുമെന്ന്​ കാലാവസ്ഥാ വകുപ്പ്​ പ്രവചിച്ചു. മത്സ്യത്തൊഴിലാളികൾ വ്യാഴാ​ഴ്​ച രാത്രി മുതൽ കടലിൽ പോകരുതെന്ന് നിർദേശമുണ്ട് ​. കടലിൽ പോയവർ ഉടൻ തിരികെ വരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം​ മുന്നറിയിപ്പ്​ നൽകി​.

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ അതിശക്​തമായ കാറ്റിനും മഴയ്​ക്കും സാധ്യതയുണ്ടെന്നാണ്​ കാലാവസ്ഥാ പ്രവചനം. ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുള്ള ഈ ന്യൂനമർദ്ദം തമിഴ്​നാട്​ തീരത്ത്​ നാശം വിതക്കാനും സാധ്യതയേറെ.

കടൽ അതി പ്രക്ഷുബ്ധുമാവാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിന്​ പോയവർ വെള്ളിയാഴ്​ച പുലർ​ച്ചക്ക്​ മുമ്പ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിർദ്ദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainHeavy wind
News Summary - heavy rain and wind in kerala
Next Story