Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂനമർദ പാത്തി സജീവമായി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ഇടിയും തുടരും
text_fieldsbookmark_border
തിരുവനന്തപുരം: കോമറിൻ മേഖലയിലെ ന്യൂനമർദ പാത്തി സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നുദിവസം കൂടി മഴ തുടരും. വിവിധ ഭാഗങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്കു ശേഷമാണ് മഴ ലഭിക്കുക.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
ശക്തമായ ഇടിമിന്നലിനും മഴക്കും ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

