Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range കനത്ത മഴ, റെഡ് അലർട്ട്; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വാക്സിനേഷൻ മാറ്റിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച കോവിഡ് പ്രതിരോധ വാക്സിൻ വിതരണം മാറ്റിവെച്ചു. ഇരു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
വാക്സിനേഷൻ മാറ്റിവെച്ച വിവരം ജില്ല കലക്ടർമാർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് വെള്ളിയാഴ്ച റെഡ് അലർട്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
