Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷക്കെടുതി:...

കാലവർഷക്കെടുതി: ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി

text_fields
bookmark_border
കാലവർഷക്കെടുതി: ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി
cancel

തിരുവനന്തപുരം: കേരളം ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന്​ കേരളത്തിന്​ പ്രധാനമന്ത്രിയുടെ ഉറപ്പ്​. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സഹായം വാഗ്​ദാനം ചെയ്​തത്​.

പ്രധാനമന്ത്രി മുഖ്യമന്ത്രിയോട്​ കേരളത്തിലെ വിവരങ്ങൾ ആരാഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന്  പെട്ടെന്നു ത​ന്നെ സൈനിക വിഭാഗങ്ങളെ അയച്ചതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും മുഖ്യമന്തിയെ വിളിച്ച് വിവരങ്ങൾ തിരക്കുകയും പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കർണാടക സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprime ministerfloodheavy rainkerala chief ministermalayalam news
News Summary - heavy rain and flood Prime minister Assured help-Kerala news
Next Story