Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന് ജില്ലകളിൽ ഇന്ന്...

മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അഞ്ചിടത്ത് യെല്ലോ

text_fields
bookmark_border
heavy rain
cancel

കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കുന്നത്. തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തിരുവനന്തപുരം,കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

23ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.

പാ​ല​ക്കാ​ട് മംഗലം ഡാമിലും മ​ല​പ്പു​റം താഴെക്കോട്ടും ഉരുൾപൊട്ടൽ; ആളപായമില്ല

പാ​ല​ക്കാ​ട്​/​മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യി​ൽ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ര​ണ്ടി​ട​ത്ത്​ ഉ​രു​ൾ​പൊ​ട്ടി. പാ​ല​ക്കാ​ട്ട്​ മം​ഗ​ലം​ഡാം മേ​ഖ​ല​യി​ലാ​ണ്​ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യ​ത്. കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ട് വി​ല്ലേ​ജി​ൽ ഓ​ട​ൻ​തോ​ട്​-​പ​ട​ങ്ങി​ട്ട​തോ​ട് റോ​ഡി​ന്​ മു​ക​ൾ ഭാ​ഗ​ത്തും വി.​ആ​ർ.​ടി, ആ​ശാ​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ്​ വ​ന​ത്തി​നു​ള്ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത്.

ക​ന​ത്ത മ​ഴ​ക്കി​ടെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ് സം​ഭ​വം. മ​ണ്ണും മ​ല​​െ​വ​ള്ള​വും കു​ത്തി​യൊ​ലി​ച്ച്​ കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മെ​ത്തി. മ​ല​പ്പു​റം ജി​ല്ല​യി​ൽ താ​ഴെ​ക്കോ​ട് അ​ര​ക്കു​പ​റ​മ്പ് മാ​ട്ട​റ​ക്ക​ലി​ൽ മു​ക്കി​ല​പ​റ​മ്പി​െൻറ മു​ക​ളി​ലു​ള്ള മ​ല​ങ്ക​ട മ​ല​യി​ലും ബി​ടാ​വു​മ​ല​യി​ലു​മാ​ണ്​ മ​ണ്ണി​ടി​ഞ്ഞ​ത്. കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ആ​ള​പാ​യ​മി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം.

മാ​ട്ട​റ​യി​ൽ റോ​ഡ് ക​വി​ഞ്ഞ്​ വെ​ള്ളം ഒ​ഴു​കി​യ​തോ​ടെ പ്ര​ദേ​ശം ഏ​റെ​നേ​രം ഒ​റ്റ​പ്പെ​ട്ടു. 60ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. ഇ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain alertheavy rain
News Summary - heavy rain alert in kerala districts
Next Story