കനത്ത മഴക്ക് ശമനമില്ല; സംസ്ഥാനത്ത് ഇന്ന് മരിച്ചത് 27 പേർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതികളും തുടരുന്നു. മഴയിലും മണ്ണിടിച്ചിലിലും ഇന്ന് മരിച്ചവരുടെ എണ്ണം 27 ആയി. മഴയും കാറ്റും മൂലം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന സർവീസുകൾ നിർത്തിവെച്ചരിക്കുകയാണ്. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് പത്ത് മരണം; ദേശീയപാതയിൽ ഗതാഗതം നിലച്ചു
കൊണ്ടോട്ടി ഐക്കരപ്പടിയിൽ കൈതക്കുണ്ടയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു മൂന്നു പേർ മരിച്ചു. കണ്ണനാരി വീട്ടിൽ സുനീറയും ഭർത്താവ് അസീസും മകൻ ആറുവയസുകാരൻ ഉബൈദുമാണ് മരിച്ചത്. വീട്ടിനകത്ത് ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.
തിരുനാവായയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി കീരം കുണ്ടിൽ വെള്ളം കയറിയതിനാൽ ഗതാഗതം നിലച്ചു. എളമരത്ത് വെള്ളം കയറി റേഷൻ കട ഒഴിപ്പിച്ചു. ചാലിയാറിൻെറ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മലപ്പുറം വേങ്ങര കണ്ണമംഗലം തോട്ടേശേരിയറയിൽ ഉരുൾപൊട്ടലുണ്ടായി. മലപ്പുറം വേങ്ങര കണ്ണമംഗലം തോട്ടേശേരിയറയിൽ ഉരുൾപൊട്ടലുണ്ടായി.
വാഴയൂർ വില്ലേജിലെ പെരിങ്ങാവ് കൊടപ്പുറത്ത് വീടിനു മേൽ മണ്ണിടിഞ്ഞു വീണ് കുടുംബത്തിലെ ഏഴ് പേർ മരിച്ചു. വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.
വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞു. മുകളിലെ നില വിണ്ട് കീറി എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണ്. കൂടുതല്‍ പേര്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്ന ആശങ്കയില്‍ തെരച്ചില്‍ തുടരുകയാണ്.
മലപ്പുറം തിരൂരങ്ങാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൊടിഞ്ഞി കാളം തിരുത്തി ചീർപിങ്ങൽ മേലാത്ത് അസ്കർ (34) ആണ് മരിച്ചത്. മലപ്പുറത്ത് മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം 12 ആയി.
മങ്കട തിരൂര്‍ക്കാട് സ്‌കൂള്‍പടിക്കു സമീപം പുതുതായി പണിയുന്ന പള്ളിയുടെ ഖുബ്ബ നിര്‍മിക്കുന്നതിനിടെതകര്‍ന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. പഴയ പള്ളി നവീകരണത്തോട് അനുബന്ധിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ രണ്ടാം നിലക്കുമുകളില്‍ നിര്‍മാണത്തിലിരുന്ന ഖുബ്ബ നിര്‍മിക്കുന്നതിനായി കോണ്‍ക്രീറ്റ് നിറച്ചു കൊണ്ടിരിക്കെ തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അഞ്ചുപേര്‍ കുടുങ്ങി. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരില്‍ ഒരാളാണ് ആശുപത്രിയിലേക്കെത്തിക്കവെ മരിച്ചത്. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽ ഹോട്ടലിനു മേൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. തമിഴ്നാട് പുതുക്കോൈട്ട സ്വദേശി മദൻ ആണ് മരിച്ചത്. ആറുപേരെ രക്ഷെപ്പടുത്തി. മൂന്നാറിൽ മറ്റൊരു ഹോട്ടലിെൻറ മേലും മണ്ണിടിഞ്ഞ് വീണു. വീടിെൻറ ചുമരിടിഞ്ഞ് വീണ് തിരുവനന്തപുരം ചിറയിൻ കീഴ് താലൂക്ക് ഒാഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ പവിത്രെൻറ പിതാവ് ഗോപാലൻ(80) മരിച്ചു.
കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി ഒരാള്‍ മരിച്ചു.
മൂന്നാർ മറയൂർ റോഡിലെ പെരിയവരെ പാലം അപകടാവസ്ഥയിലായ സാഹചര്യത്തിൽ റോഡ് ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

റാന്നിയിൽ വൃദ്ധ ഷോക്കേറ്റു മരിച്ചു
പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ ബൈപ്പാസിൽ മുങ്ങിയ വീടിനുള്ളിൽ ഷോക്കേറ്റ് വൃദ്ധ മരിച്ചു. മഴ ശക്തിെപ്പട്ടതോടെ പമ്പ കരകവിഞ്ഞു. ശബരിമല ഒറ്റപ്പെട്ടു. പെരുനാട് മടത്തുംമൂഴിയിൽ ഉരുൾ പൊട്ടി മണ്ണാറകളഞ്ഞി ചാലക്കയം പാതയിൽ വെള്ളം കയറി. വയ്യാറ്റുപുഴ സ്കൂളിനു സമീപം വനത്തിലാണ് ഉരുൾ പൊട്ടിയത്. മീൻ കുഴി റോഡ് തടസ്സപ്പെട്ടു. പെരുന്തേനരുവിക്ക് മുകളിൽ അറയാഞ്ഞലി മണ്ണിൽ പമ്പാനദിക്ക് കുറുകെയുള്ള തൂക്ക് പാലം ഒലിച്ചുപോയി. അറയാഞ്ഞലി മണ്ണ് ആദിവാസി മേഖല ഒറ്റപ്പെട്ടു. ശബരിമലയിൽ ആറു പേർ മണ്ഡപത്തിൽ കുടുങ്ങിക്കിടക്കുന്നു. അടൂർ ആടിക്കാട്ടുക്കുളങ്ങര സ്വദേശികളായ സുധീർ, സൂഫി, ഷിയാസ് എന്നിവരാണ് അന്നദാന മണ്ഡപത്തിൽ കുടുങ്ങിക്കിടക്കുന്നത്.
ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം-പത്തനംതിട്ട ജില്ലാ കലക്ടര്‍
പമ്പ അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപകടകരമായി ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്ത് നിന്ന് ആർമിയുടെ രണ്ട് കമ്പനികളും കൊച്ചിയിൽ നിന്ന് നേവി മുടെ ഒരു കമ്പനിയും പുറപ്പെട്ടു. തിരുവല്ലയിൽ 95 ദുരിതാശ്വാസ ക്യാമ്പുകൾ. 4208 കുടുംബങ്ങളിലെ 16729 പേർ ക്യാമ്പുകളിലുണ്ട്.
കണ്ണൂർ കൊട്ടിയൂരിൽ ഉരുൾപൊട്ടൽ
കണ്ണൂർ കേളകത്ത് കൊട്ടിയൂർ പഞ്ചായത്തിലെ കണ്ടപ്പുനത്ത് ഉരുൾപൊട്ടൽ.ബുധനാഴ്ച്ച എട്ടരയോടെ ഇലവുങ്കൽ ബെന്നിയുടെ കൃഷിയിടത്തോട് ചേർന്നാണ് ഉരുൾപൊട്ടിയത്. പ്രദേശത്തെ പതിനഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയും കൊട്ടിയൂരിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടമുണ്ടായിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് ബാവലിപ്പുഴ കരകവിഞ്ഞ് കൃഷിയിടങ്ങളും നൂറ് കണക്കിന് വീടുകളും വെള്ളത്തിലാണ്.
നെടുമ്പാശ്ശേരിയിൽ വിമാന സർവീസ് തടസപ്പെട്ടു
വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. മുല്ലപ്പെരിയാറും ഇടുക്കി–ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിെൻറ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറി. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു: 0484–3053500, 2610094
മുകുന്ദപുരം താലൂക്ക് കല്ലൂർ തൃക്കൂർ വില്ലേജ് കള്ളായി ദേശത്ത് മേമoത്തിൽ മാത്യു ഭാര്യ ലീലാമ്മ (55) തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായി ഫയർഫോഴ്സ് തിരച്ചൽ നടത്തുന്നു.

മഴയെടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനാൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തി വരുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ നിറം മങ്ങി. കിള്ളിയാർ കരവിഞ്ഞൊഴുകുകയാണ്. തിരുവനന്തപുരം വാമനപുരം ആറ്റിലെ ജലനിരപ്പ് ഉയരുന്നതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കയറി. ഗൗരീശ പട്ടണത്ത് നുറോളം വീടുകൾ വെള്ളത്തിനടിയിലായി. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരെൻറ വീട്ടിലും വെള്ളം കയറി. കണ്ണമ്മൂല, പുത്തൻ പാലം , പട്ടം, ഉള്ളൂർ, കരിമഠം കോളനി എന്നിവിടങ്ങളിലും വെള്ളം കയറി. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പും തുറക്കും. അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകൾ തുറന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരനെയും കുടുംബത്തെയും ഒഴിപ്പിച്ചു. തിരുവനന്തപുരം ഗൗരീശപട്ടത്തെ വീട്ടിൽ നിന്നാണ് അഗ്നിശമനസേന ഒഴിപ്പിച്ചത്.

വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു; അഗ്നിശമന സേന രക്ഷപ്പെട്ടത് തലനാരിഴക്ക്; ഗതാഗതം പുനഃസ്ഥാപിച്ചു
ചുരത്തിൽ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മരവും മണ്ണുമിടിഞ്ഞുവീണ് എട്ടുമണിക്കൂർ ഗതാഗതം തടസ്സപെട്ടു. കാറ്റിലും മഴയിലും കടപുഴകിയ മരങ്ങൾ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നതിനിടെയാണ് മണ്ണും കല്ലും ഇടിഞ്ഞു വീണത്. ചിതറിയോടിയ ജീവനക്കാർ തലനാരിഴക്കാണ് രക്ഷപെട്ടത് . രാത്രി പത്തുമണിയോടെയാണ് ഒൻപതാം വളവിനും എട്ടാം വളവിനുമിടക്ക് റോഡിനുകുറുകെ മരംവീണത്. ഇത് മുറിച്ചു മാറ്റുന്നതിനിടെയാണ് വലിയശബ്ദത്തോടെ പാറക്കല്ലുകളും മണ്ണും താഴേക്ക് പതിച്ചത്. ജീവനക്കാർ ഇരുവശത്തേക്കുമായി ചിതറിയോടിയതുമൂലം രക്ഷപ്പെടുകയായിരുന്നു.
ഈ സമയം ഇരുഭാഗത്തേക്കുമുള്ള നിരവധി വാഹനങ്ങൾ റോഡിലുണ്ടായിരുന്നു. തുടർന്ന് ചുരത്തിൽ നാല് സ്ഥലങ്ങളിലായി വീണ്ടും മണ്ണിടിച്ചിലുണ്ടായി. മുക്കത്തു നിന്നും മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നു കല്ലുംമണ്ണും നീക്കംചെയ്തു. രാവിലെ ആറു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. കൽപ്പറ്റയിൽ നിന്നും മുക്കത്തുനിന്നുമുള്ള അഗ്നിശമന വിഭാഗവും താമരശ്ശേരി പൊലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും കഠിന പ്രയത്നം നടത്തിയാണ് ചുരം റോഡ് ഗതാഗതയോഗ്യമാക്കിയത്.
വയനാട് ജില്ലാ കലക്ടറുടെ അഭ്യർഥന പ്രകാരം ഒരു ലോഡ് അരി മൈസൂറിൽ നിന്ന് കൽപ്പറ്റയിൽ എത്തിക്കുമെന്ന് ഖത്തർ കേരളാ ഫുഡ് സെന്‍റർ ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് വിവിധയിടങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നു
കോഴിക്കോട് കൊടിയത്തൂര് മീന്‍ പിടിക്കാന്‍ പോയയാള്‍ മുങ്ങി മരിച്ചു. കാരക്കുറ്റി കുയ്യില്‍ പി.പി അബ്ദുറഹ്മാനാണ് മരിച്ചത്. കനത്ത മഴയിൽ കോഴിക്കോട് നഗരത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനോലി കനാൽ നിറഞ്ഞു കവിഞ്ഞു. മാവൂർ റോഡ് മുഴുവനായും വെള്ളത്തിനടിയിലാണ്. നഗരത്തിലെ പെട്രോൾ പമ്പിലും കടകളിലും വെള്ളം കയറി. പൊറ്റമ്മൽ, കോട്ടൂളി, ജാഫർഖാൻ കോളനി, പയ്യാനക്കൽ, നല്ലളം, കീഴ്വനപ്പാടം, ഒളവണ്ണ, കമ്പിളി പറമ്പ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ് നല്ലളം, കീഴ്വനപ്പാടം എന്നിവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫാമിലി പാലസ് ഒാഡിറ്റോറിയത്തിലേക്കാണ് പ്രദേശത്തുകാരെ മാറ്റിയത്.
പൂനൂർപുഴ കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളം കയറിയ കോഴിക്കോട് കണ്ണാടിക്കൽ, കക്കോടി, വേങ്ങേരി, മാളിക്കടവ്, ചെറുവറ്റ ഭാഗങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. വേങ്ങേരി യു.പി സ്കൂളിലും കക്കോടി ഗവ. എൽ.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ബാലുശ്ശേരി- കോഴിക്കോട് ദേശീയ പാതയിൽ തടമ്പാട്ടുതാഴം ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കക്കോടി ബസാർ പൂർണമായും വെള്ളത്തിനടിയിലായി.
കൂടത്തും പൊയിൽ, ചേളന്നൂർ, അമ്പലത്തുംകുളങ്ങര, കുമാരസ്വാമി ഭാഗങ്ങളിൽ വെള്ളം പൊന്തിയതിനാൽ ഗതാഗതം നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യദിന ചടങ്ങുകളും പതാക ഉയർത്തലിെലാതുങ്ങി. ചാലിയാർ പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ മാവൂരും പരിസര പ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി. 150 ഓളം വീടുകൾ ഒഴിപ്പിച്ചു. പെരിങ്ങാവിൽ വീട് തകർന്ന് കുടുംബനാഥൻ മരിച്ചു. അസ്കറാണ് മരിച്ചത്.
പേരാമ്പ്ര ചെറുവണ്ണൂർ പഞ്ചായത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 300ഒാളം കുടുംബങ്ങളെ ഇവിടെ താമസിപ്പിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ അഭ്യർഥന
കാറ്റും മഴയും വെള്ളപ്പൊക്കവും കാരണം നിരവധി വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ട്രാൻസ്ഫോർമറുകൾ ഓഫാക്കി ഇടേണ്ടി വരികയും ചെയ്തിട്ടുണ്ട്. വൈദ്യുതി പുന: സ്ഥാപിക്കുവാൻ താമസമുണ്ടാകുന്ന സാഹചര്യത്തിൽ വൈദ്യുതി ബോർഡുമായി സഹകരിക്കണമെന്നും പൊട്ടിവീണ ലൈനുകളിൽ നിന്നും അപകടമുണ്ടാവാതെ സൂക്ഷിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പരാതികളും അടിയന്തിര സാഹചര്യങ്ങളും 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കുക.

ഷട്ടറുകൾ വീണ്ടും ഉയർത്തി
മഴ ശക്തമായതോടെ ജലം ക്രമാതീതമായി ഉയർന്നതിനാൽ ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകൾ 40 സെന്റീമീറ്റർ വീതവും പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ 19 ഇഞ്ച് വീതവും വാഴാനി ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്ററും വീണ്ടും ഉയർത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു.
ആലപ്പുഴയിൽ ടൂറിസ്റ്റുകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ നിര്‍ദേശം
കുട്ടനാട്ടിലെ റിസോര്‍ട്ടുകളില്‍ നിന്ന് ടൂറിസ്റ്റുകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ നിര്‍ദേശം. അടിയന്തര ഡി.ഡി.എം.എ. യോഗം ആലപ്പുഴ കലക്ട്രേറ്റില്‍ ചേരുന്നു. കോതമംഗലം ടൗൺ പരിസരത്തേക്ക് വെള്ളം കയറി. വടാട്ടുപാറ ചക്കിമേട് രണ്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. ഹരിപ്പാട് സ്വദേശി ജയകൃഷ്ണൻ ഷോക്കേറ്റ് മരിച്ചു. മോേട്ടാർ നന്നാക്കുന്നതിനിടെയായിരുന്നു അപകടം.
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി എല്ലക്കലിൽ ഉരുൾപൊട്ടലിൽ പെട്ട കാണാതായ ത്രേസ്യാമ്മ (76)െൻറ മൃതദേഹം കിട്ടി. നെടുങ്കണ്ടം പച്ചടി പത്തുവളവിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. താറാവിള വീട്ടിൽ പീറ്റർ തോമസ്(72), ഭാര്യ റോസമ്മ(70), മകന്‍റെ ഭാര്യ ജോളി (43) എന്നിവരാണ് മരിച്ചത്. പീറ്ററിന്‍റെ മകൻ ജയനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
