മഴ : പൊലിഞ്ഞത് 39 ജീവൻ
text_fieldsതിരുവനന്തപുരം: തോരാതെ പെയ്യുന്ന മഴയിൽ കഴിഞ്ഞ 11 ദിവസത്തിനിടെ സംസ്ഥാനത്ത് പൊലിഞ്ഞത് 39 ജീവനുകളെന്ന് സർക്കാറിെൻറ ഔദ്യോഗിക കണക്ക്. ജൂൺ ഒമ്പതുമുതൽ പെയ്യുന്ന അതിശക്തമായ മഴയിൽ ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആറ് വീതവും കോട്ടയത്ത് അഞ്ചും പാലക്കാട്, ഇടുക്കി ജില്ലകളിൽ നാലുപേരും തൃശൂർ, എറണാകുളം ജില്ലകളിൽ മൂന്നുപേർ വീതവും മലപ്പുറത്ത് നാലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോ ആളും മരിച്ചതായാണ് രേഖകൾ. കോട്ടയം മുണ്ടക്കയത്ത് പുല്ലകയാറ്റില്‍ മീന്‍പിടിക്കുന്നതിനിെട ഒഴുക്കില്‍പെട്ട അടൂര്‍ കടമ്പനാട് മേലേട്ടുതകിടിയില് പ്രദീപ്-ലിസി ദമ്പതികളുടെ മകന് പ്രവീണിെൻറ (24) മൃതദേഹം കണ്ടെത്തി. ഒപ്പം കാണാതായ അടൂര്‍ മണക്കാല വട്ടമല തെക്കേതില്‍ രാജൻ-ദേവകി ദമ്പതികളുടെ മകന് ഷാഹുലിന് (21) വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പല ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞെങ്കിലും 23വരെ പരക്കെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച വരെ സംസ്ഥാനത്തുടനീളം 564 ക്യാമ്പുകളാണ് തുറന്നത്. ഇവിടങ്ങളിൽ 25,409 കുടുംബങ്ങളിലായി 95,440 പേരെ പാർപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ-194. ഇവിടെ 12,668 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കോട്ടയത്ത് 161 ക്യാമ്പുകളിലായി 8001 കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന കൺട്രോൾ റൂം അറിയിച്ചു. ജൂൺ ഒമ്പതു മുതൽ പെയ്യുന്ന ശക്തമായ മഴയിൽ ഇതുവരെ 93 വീടുകൾ പൂർണമായും 2790 വീടുകൾ ഭാഗികമായും തകർന്നു. എന്നാൽ, ഇതിെൻറ രണ്ടിരട്ടിയോളം വീടുകൾ തകർന്നതായാണ് അനൗദ്യോഗിക കണക്കുകൾ. 3726.81 ഹെക്ടർ കൃഷിയാണ് ഇതിനകം നശിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ആലപ്പുഴ ജില്ലയിലാണ്. മഴക്ക് ശമനമില്ലാത്തതിനാൽ ആലപ്പുഴയിൽ വെള്ളിയാഴ്ചയും കലക്ടർ വിദ്യാർഥികൾക്ക് അവധി നൽകിയിട്ടുണ്ട്.അടുത്ത 24 മണിക്കൂർ കേരള ലക്ഷദ്വീപ് തീരങ്ങളിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിെൻറ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
