Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ: തൃശൂരിൽ 144...

മഴ: തൃശൂരിൽ 144 ക്യാമ്പ്​; 18,247 പേർ

text_fields
bookmark_border
മഴ: തൃശൂരിൽ 144 ക്യാമ്പ്​; 18,247 പേർ
cancel

തൃശൂർ: ജില്ലയിൽ ഏഴ്​ താലൂക്കുകളിലായി ശനിയാഴ്​ച ഉച്ചക്ക്​ 12 വരെ 144 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 18,247 പേരാണ്​ ക് യാമ്പുകളിൽ കഴിയുന്നത്​.
ചാലക്കുടി ​ താലൂക്കിലാണ്​ ഏറ്റവുമധികം ക്യാമ്പുകൾ ഉള്ളത്​. ചാലക്കുടി പുഴ നിറഞ്ഞൊഴുകുന്നതിനാൽ ഈ താലൂക്കിൽ 37 ക്യാമ്പുകളാണ്​ തുറന്നിരിക്കുന്നത്​.

കൊടുങ്ങല്ലൂരിൽ 32, മുകുന്ദപുരത്ത്​ 26, തൃശൂരിൽ 25, തലപ്പിള്ളിയിൽ 18 എന്നിങ്ങനെയാണ്​ ക്യാമ്പുകളുടെ എണ്ണം. ചാവക്കാട്​ താലൂക്കിൽ നാല്​ ക്യാമ്പും കുന്നംകുളത്ത്​ രണ്ട്​ ക്യാമ്പുമാണ്​ പ്രവർത്തിക്കുന്നത്​.

5,244 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക്​ മാറ്റിയിട്ടുണ്ട്​. ഇതിൽ 8,107 സ്​ത്രീകളും 7,667 പുരുഷന്മാരും 2,473 കുട്ടികളുമാണ്​. ചാലക്കുടിയിൽ 1,847 കുടുംബങ്ങളും ​കൊടുങ്ങല്ലൂരിൽ 1,721 കുടുംബങ്ങളും ക്യാമ്പുകളിലേക്ക്​ മാറിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodtrisurheavy rains2019
News Summary - Heavy Rain- 144 Camps in Trisur - Kerala news
Next Story