Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴയിൽ കോഴിക്കോട് ബാലുശ്ശേരിയിൽ മണ്ണിടിച്ചിൽ
text_fieldsbookmark_border
കോഴിക്കോട്: കനത്ത മഴയിൽ ബാലുശ്ശേരിയിൽ മണ്ണിടിച്ചിൽ. വീട്ടമ്മക്ക് പരിക്കേറ്റു. ബാലുശ്ശേരിയിലെ കരുമല കുണ്ടോംമലയിലാണ് സംഭവം. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതായി വിവരമുണ്ട്.
ഒാറഞ്ച് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച രാത്രി കനത്ത മഴയാണ് പെയ്തത്. ഇന്ന് രാവിലെയോടെ മഴ ശമിച്ചു. എന്നാൽ, ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ മൂന്നു ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.
Next Story

