Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികുതി അടക്കാതെ...

നികുതി അടക്കാതെ കേരളത്തിൽ പ്രവേശിച്ച കര്‍ണാടക മിനി ബസിന് 1.23 ലക്ഷം പിഴ

text_fields
bookmark_border
heahy-fine-
cancel
കാ​സ​ർ​കോ​ട്​: വാ​ഹ​ന​നി​കു​തി​യ​ട​ക്കാ​തെ സം​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ച്ച ക​ര്‍ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​ൻ മ ി​നി​ബ​സി​ന് കാ​സ​ര്‍കോ​ട് മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് എ​ന്‍ഫോ​ഴ്​​സ്​​മ​െൻറ്​ വി​ഭാ​ഗം 1,23,000 രൂ​പ പി​ഴ ഈ​ട ാ​ക്കി. ജൂ​ലൈ 11ന് ​മ​ഞ്ചേ​ശ്വ​രം ചെ​ക്ക്​​പോ​സ്​​റ്റ്​ വെ​ട്ടി​ച്ച് കേ​ര​ള​ത്തി​ല്‍ പ്ര​വേ​ശി​ച്ച കെ.​എ 01 എ.​ഡി 1065 ന​മ്പ​ര്‍ ഓ​ൾ ഇ​ന്ത്യ പെ​ര്‍മി​റ്റ് മി​നി​ബ​സാ​ണ് നി​കു​തി​വെ​ട്ടി​പ്പി​ന്​ പി​ടി​യി​ലാ​യ​ത്.

ക​ര്‍ണാ​ട​ക ടൂ​റി​സ്​​റ്റ്​ പെ​ര്‍മി​റ്റ് വാ​ഹ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ചെ​ക്ക്​​പോ​സ്‌​റ്റി​ല്‍ കേ​ര​ള നി​കു​തി/​പെ​ര്‍മി​റ്റ് എ​ടു​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. എം.​വി.​ഐ ടി. ​വൈ​കു​ണ്ഠ​ന്‍, എ.​എം.​വി.​ഐ ഗ​ണേ​ശ​ന്‍, ഡ്രൈ​വ​ര്‍ മ​നോ​ജ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് മി​നി​ബ​സ്​ ബേ​ക്ക​ലി​ലെ സ്വ​കാ​ര്യ റി​സോ​ര്‍ട്ടി​ന് സ​മീ​പ​ത്തു​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് വി​ദ്യാ​ന​ഗ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഏ​ല്‍പി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്ക്​ വേ​റെ വാ​ഹ​നം ഒ​രു​ക്കാ​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം, ത​ങ്ങ​ൾ​ക്കു​ത​ന്നെ മ​റ്റു വാ​ഹ​ന​ങ്ങ​ളു​െ​ണ്ട​ന്ന്​ പ​റ​ഞ്ഞ്​ റി​സോ​ർ​ട്ട്​ അ​ധി​കൃ​ത​ർ നി​ര​സി​ച്ചു. നി​കു​തി​വെ​ട്ടി​പ്പി​നെ​തി​രെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന്​ ആ​ര്‍.​ടി.​ഒ എ​സ്. മ​നോ​ജ് അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskarnataka mini bus
News Summary - heavy fine for karnataka mini bus-kerala news
Next Story